ന്യൂദല്‍ഹി: പ്രതിരോധ കയറ്റുമതി കുത്തനെ കൂട്ടുക, പ്രതിരോധ സഹകരണം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളുമായി ഭാരതത്തിന്റെ പുതിയ പദ്ധതി.
വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഡിഫന്‍സ് അറ്റാഷെമാെര അയച്ചു. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരെയാണ് പോളണ്ട്, അര്‍മീനിയ, ജിബൂട്ടി, ടാന്‍സാനിയ, മൊസാംബിക്. ഏത്യോപ്യ, ഐവറി കോസ്റ്റ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ അറ്റാഷെമാരായി അയച്ചത്. ഇതാദ്യമായാണ് ഭാരതത്തിന്റെ ഈ നടപടി. റഷ്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇത്.
പുതുതായി പതിനാറോളം പേരെയാണ് നിയമിച്ചത്. നമ്മുടെ ആയുധങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തി അവ വാങ്ങാന്‍ വേണ്ട നടപടികള്‍ അവരെക്കൊണ്ട് ചെയ്യിക്കുകയാണ് ഇവരുടെ ജോലി. തേജസ് യുദ്ധവിമാനം, പിനാക മിസൈലുകള്‍, ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ എന്നിവ വലിയ തോതില്‍ കയറ്റുമതി ചെയ്യുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. പിനാക മിസൈലുകള്‍, ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ എന്നിവ വാങ്ങാന്‍ അര്‍മീനിയ ഇതിനകം സന്നദ്ധമായിട്ടുണ്ട്. ചൈന ആക്രമണോത്സുകത കാട്ടുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും ഭാരതത്തില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താല്പര്യം കാട്ടുന്നുണ്ട്. ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ വാങ്ങാനാണ് ഫിലിപ്പൈന്‍സിന് താല്‍പ്പര്യം. ഫിലിപ്പൈന്‍സ്, നൈജീരിയ, അര്‍ജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തേജസ് വാങ്ങാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: