ഭോപ്പാല്‍: മധ്യപ്രദേശിലെ രേവ ജില്ലയില്‍ ആറു വയസുകാരന് 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. കൂട്ടുകാര്‍ക്കൊപ്പം വിളവെടുത്ത ഗോതമ്പ് പാടത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മയൂര്‍ എന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്.
കുട്ടിയെ പുറത്തെടുക്കാന്‍ മറ്റ് കുട്ടികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആറു സെന്റീമീറ്റര്‍ വ്യാസമുള്ള കുഴല്‍ക്കിണറിനു സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഇതിനായി സ്ഥലത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വാരണാസിയില്‍ നിന്നുള്ള റെസ്ക്യൂ ടീമും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. വൈകാതെ തന്നെ കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിശോധിക്കാനുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
#WATCH | Rewa, Madhya Pradesh: A 6-year-old child fell in an open borewell.
Rewa Additional SP Anil Sonkar says, "… The name of the boy is Mayur. He, along with his friends were playing in the fields on harvested wheat crops, during which he fell in the borewell. The other… pic.twitter.com/ZVA307s9Tv
— ANI MP/CG/Rajasthan (@ANI_MP_CG_RJ) April 13, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: