പാലക്കാട്: മലമ്പുഴയില്‍ റെയില്‍പാളം മുറിച്ചു കടക്കവെ ട്രെയിനിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ആന ചരിഞ്ഞെന്ന് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ കൊട്ടേക്കാട് റെയില്‍വെ സ്റ്റേഷന് സമീപം വച്ചാണ് ട്രയിന്‍ തട്ടി ആനയ്ക്ക് പരിക്കേറ്റത്.ആനയ്ക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സര്‍ജന്റെ കണ്ടെത്തല്‍.
എന്നാല്‍ എഴുന്നേല്‍ക്കാനാകാതെ കിടന്ന ആനയുടെ ആരോഗ്യനില വഷളായതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ മരുന്നുകളും മറ്റ് ചികിത്സയും നല്കുന്നുണ്ടായിരുന്നു. ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നാണ് നിഗമനം.
ആനയ്ക്ക് കൃത്യമായ ചികിത്സ നല്കുന്നതില് വനം വകുപ്പ് വീഴ്ച വരുത്തിയെന്ന് ആന പ്രേമി സംഘം കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: