ന്യൂദല്‍ഹി: രാഷ്ട്രത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ എല്‍സിഎ മാര്‍ക് 1എ വിമാനങ്ങള്‍ വ്യോമ സേന വാങ്ങുന്നു.
97 എല്‍സിഎ മാര്‍ക് 1എ വിമാനങ്ങളാണു വാങ്ങുക. ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) 65,000 കോടി രൂപയുടെ ടെന്‍ഡര്‍ നല്കി.
ഇത്രയധികം തുകയ്ക്ക് ആദ്യമാണ് വ്യോമ സേന തദ്ദേശീയമായ സൈനികോപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. ടെന്‍ഡര്‍ മറുപടിക്കു മൂന്നു മാസമുണ്ട് എച്ച്എഎല്ലിന്. എല്‍സിഎ മാര്‍ക് 1എ വിമാനങ്ങള്‍ സേനയുടേതാകുന്നതോടെ മിഗ്-21, മിഗ്-23, മിഗ്-27 വിമാനങ്ങള്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. പ്രതിരോധ മന്ത്രാലയം, വ്യോമ സേന എന്നിവയുടെ പിന്തുണയോടെയുള്ള യുദ്ധ വിമാന പദ്ധതി തദ്ദേശീയവത്കരണത്തെ പ്രോത്സാഹിപ്പിക്കും. ഒപ്പം രാജ്യത്തുടനീളം പ്രതിരോധ മേഖലയിലെ ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്ക് ബിസിനസ് അവസരങ്ങളുണ്ടാകും.
വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി സ്പെയിനിലാണ് 97 എല്‍സിഎ മാര്‍ക് 1എ വിമാനങ്ങള്‍ കൂടി വാങ്ങുമെന്നു പറഞ്ഞത്. എച്ച്എഎല്‍ ഉള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച ചെയ്താണ് തീരുമാനമായത്. നേരത്തേ 83 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഇവ വ്യോമ സേനയ്ക്ക് കൈമാറും. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: