ബീജിങ്: ഭാരതം-ചൈന അതിര്‍ത്തി പ്രശ്നം എത്രയുംവേഗം പരിഹരിക്കേണ്ടതുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് അനുകൂലമായി പ്രതികരിച്ച് ചൈന. ഭാരതവുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
നയതന്ത്രതലത്തിലും സൈനികതലത്തിലും ഭാരതവും ചൈനയും അടുത്ത ആശയവിനിമയം തുടരുകയാണെന്നും ഇത് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മാവോ നിങ് പറഞ്ഞു. ദീര്‍ഘകാലമായുള്ള അതിര്‍ത്തി പ്രശ്നം എത്രയുംവേഗം പരിഹരിക്കേണ്ടതുണ്ടെന്നും ഇതുവഴി ഉഭയകക്ഷി ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ദി ന്യൂസ് വീക്കിനു നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഈ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മാവോ നിങ്ങ് നിലപാട് വ്യക്തമാക്കിയത്.
ആരോഗ്യകരമായ ബന്ധത്തിലൂടെ ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങള്‍ നിറവേറ്റാനുകുമെന്ന് വിശ്വസിക്കുന്നതായി മാവോ നിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: