മാ കാമാഖ്യയുടെ മണ്ണില്‍ നിന്നാണ് പറയുന്നത്… പരാശക്തിയുടെ കരുത്ത് വിജയിക്കും. ആസാമിലൂടെ യാത്ര നയിച്ചുപോയ രാഹുലും കൂട്ടരും ശക്തിക്കെതിരെ പ്രസംഗിച്ചു. സനാതന ധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറഞ്ഞു. എന്താണ് ശക്തിയെന്ന് ഈ തെരഞ്ഞെടുപ്പോടെ അവര്‍ അറിയും… ഗുവാഹത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിജുലി കലിത മേധിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറെ.
ലോക്സഭയിലേക്ക് ആദ്യമായാണ് ബിജുലി മത്സരിക്കുന്നത്. എന്നാല്‍ മത്സരം പുത്തരിയല്ല. വാര്‍ഡ് തെരഞ്ഞടുപ്പ് മുതല്‍ രംഗത്തുണ്ട്. 26 വര്‍ഷമായി താമരക്കൊടിക്ക് കീഴിലുണ്ട്. 2013ല്‍ ജിഎംസി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ 23ല്‍ നിന്നായിരുന്നു കന്നിമത്സരം. 2016ല്‍ ഗുവാഹത്തിയില്‍ ഡെപ്യൂട്ടി മേയറായി. സ്ത്രീശക്തിക്ക് ബിജെപി നല്കിയ കരുത്താണ് അത്. മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്.
ജീവിതത്തില്‍ ജ്യോതിനഗറിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് സ്കൂളില്‍ അദ്ധ്യാപികയാണ് ബിജുലി കലിത. ഭര്‍ത്താവ് ടികെന്‍ മേധി ദുഖിയ സ്റ്റോര്‍ എന്ന പേരില്‍ പലചരക്ക് കട നടത്തുന്നു. ഗുവാഹത്തിയില്‍ വീണ്ടും കരുത്ത് തെളിയിക്കാന്‍ ശക്തിയുടെ അവതാരത്തെ അവതരിപ്പിക്കുന്നു എന്നാണ് പൊതുസമ്മേളനത്തില്‍ കലിതയെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിശേഷിപ്പിച്ചത്.
രാഷ്ട്രീയത്തില്‍ പുരുഷാധിപത്യമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ബിജുലി അത് ചോദ്യം ചെയ്യും. രാജ്യത്ത് സ്ത്രീമുന്നേറ്റമാണെന്നും മോദി സര്‍ക്കാര്‍ അതിന് പിന്തുണ നല്‍കുന്നുവെന്നും സ്വന്തം അനുഭവം ഉദാഹരണമാക്കി ബിജുലി സമര്‍ത്ഥിക്കുന്നു. ജാതിവിവേചനവും ലിംഗവിവേചനവും അവസാനിപ്പിച്ച പാര്‍ട്ടിയാണ് ബിജെപി. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ അതിവേഗം മുന്നേറുകയാണ്. സ്ത്രീ ആയതുകൊണ്ടല്ല പാര്‍ട്ടിയുടെ പ്രവര്‍ത്തകയായതുകൊണ്ടാണ് ഞാന്‍ സ്ഥാനാ
ര്ത്ഥിയായത്. ബിജെപിയില്‍ സ്ത്രീകള്‍ സംവരണം കൊണ്ട് ഉയര്ന്നവരല്ല. ഇത് സ്ത്രീശക്തിയുടെ പാര്‍ട്ടിയാണ്, ബിജുലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: