പത്തനംതിട്ട: ഭാരതമെങ്ങും എൻഡിഎയ്‌ക്ക് ലഭിക്കുന്ന ആവേശോജ്വല മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് കരുത്താകുന്നത്. ബി. രാധാകൃഷ്ണ മേനോൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ അടക്കമുള്ള അതികായന്മാർ ഘട്ടംഘട്ടമായി നേടിയെടുത്ത മുന്നേറ്റം ക്രമാനുഗതമായി വളരുകയാണു മലയോര മണ്ഡലത്തിൽ.
പിന്നോട്ട് നോക്കുമ്പോൾ, മൂന്നു തെരഞ്ഞെടുപ്പു മുമ്പുണ്ടായിരുന്നതിലും രണ്ടിരട്ടി വോട്ട് വിഹിതമാണ് എൻഡിഎ 2019-ൽ നേടിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലും വലിയമുന്നേറ്റം ഉണ്ടാക്കാൻ ദേശിയ ജനാധിപത്യസഖ്യത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തന്നെ കളംനിറഞ്ഞ എൻഡിഎയ്്ക്ക് പ്രധാനമന്ത്രി നേരിട്ടാണ് ആവേശം പകരാൻ വിശ്വാസ ഭൂമിയിൽ എത്തിയത്. ഇന്നെത്തുന്നത് വിദേശകാര്യ സഹമന്ത്രിയും ശബരിമല വിശ്വാസംരക്ഷണത്തിനു നിയമം നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം ലോക്‌സഭയിൽ ആദ്യം ഉന്നയിച്ച നേതാവും പ്രമുഖ അഭിഭാഷകയുമായ മീനാക്ഷി ലേഖിയും. വരുംദിവസങ്ങളിൽ മണ്ഡലത്തിലേക്ക് കൂടുതൽ താരപ്രചാരകർ എത്തും.
കഴിഞ്ഞ മൂന്നു ടേമുകളിലായി 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി പത്തനംതിട്ടയുടെ വികസനം പിന്നോട്ടടിച്ചെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സഹായത്തോടെ വലിയ മുന്നേറ്റമാണ് ജില്ലയ്‌ക്ക് കഴിഞ്ഞ കാലങ്ങളിൽ കൈവരിക്കാനായത്. മലയോര ജില്ലയുടെ വികസനത്തിൽ എന്നും കേന്ദ്രസർക്കാർ ഒപ്പമുണ്ടായിരുന്നു.
മൂന്നര ലക്ഷം കുടുംബങ്ങൾക്ക് ജൽജീവൻ പദ്ധതിയിലൂടെ കുടിവെള്ളം എത്തിച്ചു. പട്ടിണി നിർമാർജനം മുന്നൽ കണ്ട് വിഭാവനം ചെയ്ത് ഗരീബ് കല്യാൺ യോജനവഴി അമ്പത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകി. ഒന്നര ലക്ഷം കർഷകരെ കിസാൻ സമ്മാൻ നിധിയിൽ ഗുണഭോക്താക്കളാക്കി. ഇതിനായി 380 കോടി രൂപ വിതരണം ചെയ്തു. ഒന്നരലക്ഷം വളർത്തു മൃഗങ്ങൾക്ക് സൗജന്യ വാക്‌സിനേഷൻ ഉറപ്പാക്കി. ഉജ്ജ്വൽ യോജന പദ്ധതിപ്രകാരം 12,000 വീട്ടമ്മമാർക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകി. ഇതൊക്കെയും എൻഡിഎയ്‌ക്ക് വലിയ ജനപിന്തുണയാണ് നൽകിയത്. അതിന്റെ ആവേശത്തിൽ വലിയ വരവേൽപ്പാണ് അനിൽ ആന്റണിക്ക് വിവിധ ഇടങ്ങളിൽ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: