ഇസ്ലാമാബാദ് : പൗരന്മാര്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്തത്രയും അപകടം പിടിച്ച രാജ്യങ്ങളില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തി ബ്രിട്ടണ്.
യുണൈറ്റഡ് കിംഗ്ഡത്തിലെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് അടുത്തിടെയാണ് പാകിസ്ഥാനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.പുതുതായി എട്ട് രാജ്യങ്ങളെയാണ് പട്ടികയില്‍ ചേര്‍ത്തത്.
ഇതോടെ അപകടകരമായ രാജ്യങ്ങളുടെ ആകെ എണ്ണം പട്ടികയില്‍ 24 ആയി. കുറ്റകൃത്യങ്ങള്‍, യുദ്ധം, ഭീകരത, രോഗം, കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുള്‍പ്പെടെ സന്ദര്‍ശക സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ കണക്കിലെടുത്താണ് പട്ടികയില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത്.
റഷ്യ, യുക്രൈന്, ഇസ്രായേല്‍, ഇറാന്, സുഡാന്, ലെബനന്, ബെലാറസ്, പലസ്തീന് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.അഫ്ഗാനിസ്ഥാന്, ബുര്‍ക്കിന ഫാസോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചാഡ്, ഹെയ്തി, ഇറാഖ്, ലെബനന്, ലിബിയ, മാലി, നൈജര്‍, ഉത്തര കൊറിയ, സൊമാലിയ, സൊമാലിയലാന്‍ഡ്, സൗത്ത് സുഡാന്, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍ പെടുന്നു.
കൂടാതെ, വിദേശകാര്യ ഓഫീസ് റെഡ് ലിസ്റ്റും പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്. തികച്ചും അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കേണ്ട രാജ്യങ്ങളെയാണ് ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: