ന്യൂദല്‍ഹി : ഇറാനിലേക്കും ഇസ്രയേലിലേക്കും സഞ്ചരിക്കരുതെന്ന് ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമാണ് ജനങ്ങള്‍ക്ക് മുന്നിറിയിപ്പ് നല്‍കിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രണ്ട് രാജ്യങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
നിലവില്‍ ഇറാനിലും ഇസ്രയേലിലും താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇറാന് ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: