വര്‍ക്കല: പൈതൃക പട്ടികയില്‍ ഇടംപിടിച്ച വര്‍ക്കല പാപനാശം കുന്നുകളുടെ ഒരു ഭാഗം ഇടിച്ചുനിരത്തി. പാപനാശത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിക്കുന്ന ടോയ്ലറ്റ് നിര്‍മാണ പ്രവര്‍ത്തിയോട് അനുബന്ധിച്ച് ജെസിബി ഉപയോഗിച്ചാണ് കുന്നുകള്‍ ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ആധുനിക രീതിയില്‍ പാപനാശത്ത് നിര്‍മിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിനോട് ചേര്‍ന്നുള്ള മുന്‍ഭാഗം തറ ലെവല്‍ ചെയ്യുന്നതിന് കൂടുതല്‍ മണ്ണ് വേണമെന്നിരിക്കെ പുറമെ നിന്നും മണ്ണ് എത്തിക്കുന്നതിന് പകരം തൊഴിലാളികള്‍ കുന്നിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കുന്നിടിക്കുന്നത് തടഞ്ഞു.
കുന്നിടിഞ്ഞു സമീപത്തെ ബലിമണ്ഡപത്തിന് മുകളിലേക്ക് വീഴാനും അപകടം സംഭവിക്കാനും സാധ്യത ഏറെയാണെന്നു വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. പരാതിയെ തുടര്‍ന്ന് നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയറും പോലീസും സ്ഥലത്തെത്തി കുന്നിടിക്കുന്ന പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: