കോട്ടയം: കൊച്ചി പോര്‍ട്ട് അതോറിറ്റി തുറമുഖത്ത് അനുബന്ധ ബിസിനസ് സാധ്യതകളുടെ വന്‍ അവസരങ്ങള്‍ ഒരുങ്ങുന്നു. ചരക്ക് സേവനങ്ങള്‍ക്ക് പുറമെയുള്ള മാരിടൈം സേവനങ്ങള്‍ക്കുള്ള തുറമുഖ ചാര്‍ജുകള്‍ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവാണ് മാരിടൈം ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ അവസരങ്ങള്‍ ഒരുക്കുന്നത.് മൂന്ന് വര്‍ഷത്തേക്കുള്ള ഇളവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി. ഷിപ്പിംഗ്, എണ്ണ കമ്പനികളുടെ അപേക്ഷ മാനിച്ചാണ് തുറമുഖനിരക്കുകള് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇത് തുറമുഖത്തെയും വലിയ സാമ്പത്തികവളര്‍ച്ചാ നിരക്കിലേക്ക് കൈപിടിച്ചുയര്‍ത്തും. കഴിഞ്ഞവര്‍ഷം കൊച്ചി തുറമുഖം കൈകാര്യം ചെയ്തത് 3.63 കോടി ടണ്‍ ചരക്കാണ്.
ഫ്രഷ് വാട്ടര്‍ സപ്ലൈ, ക്രൂ ചേഞ്ച്, ഷിപ്പ് റിപ്പയര്‍, ബങ്കറിങ്,ഡക്ക് ആന്‍ഡ് എന്ജിന് സ്റ്റോഴ്സ് പ്രൊവിഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് കപ്പല്‍ നല്കൂരമിട്ട് ആദ്യം 48 മണിക്കൂര്‍ വരെയാണ് തുറമുഖ നിരക്കുകള്‍ ഒഴിവാക്കിയത് . കൊച്ചി തുറമുഖത്തെ ബങ്കറിങ്ങ് ഹബ് ആക്കുക എന്നതാണ് ലക്ഷ്യം. കൊച്ചി പോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന് പ്രസിഡണ്ട് കെ.എസ് ബിനു പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: