ജോധ്പൂർ: മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ജലപദ്ധതികൾ സ്തംഭിപ്പിച്ചതെന്നും ജോധ്പൂരിലെ ജലക്ഷാമത്തിന് കാരണം മുൻ കോൺഗ്രസ് സർക്കാരാണെന്നും കേന്ദ്ര ജലശക്തി മന്ത്രിയും ജോധ്പൂർ ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.
ബുധനാഴ്ച ജോധ്പൂരിലെ ലുനി നിയമസഭാ മണ്ഡലത്തിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിഫ്റ്റ് കനാൽ പദ്ധതിയുടെ മൂന്നാം ഘട്ടം ഗെഹ്‌ലോട്ട് സർക്കാർ കൃത്യസമയത്ത് ആരംഭിച്ചില്ല. തൽഫലമായി പല ഗ്രാമങ്ങളും ഇപ്പോൾ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നും ഷെഖാവത്ത് കുറ്റപ്പെടുത്തി.
എന്നാൽ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി മോദി സർക്കാർ ജോധ്പൂരിൽ ജലക്ഷാമം പരിഹരിക്കുന്നതിനായി നാല് റിസർവോയറുകളുടെ നിർമ്മാണം ആരംഭിച്ചു.
ഇതിനായി 1400 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറ് മാസം കൊണ്ട് ഭൂരിഭാഗം പണികളും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: