Categories: Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ്, ഫൈനല്‍ ഷെഡ്യൂള്‍

കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, മോഹന്‍ ബഗാന്‍, ഒഡീഷ എഫ്സി, എഫ്സി ഗോവ, ചെന്നൈയിന്‍ എഫ്സി എന്നിവരാണ് പ്ലേ ഓഫില്‍ ഇറങ്ങുക

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബയ് : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023-24 സീസണ്‍ പ്ലേ ഓഫുകളുടെയും ഫൈനലിന്റെയും ഷെഡ്യൂള്‍ പുറത്തിറക്കി. ഈ മാസം 19 മുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങും. പിന്നാലെ സെമിഫൈനല്‍ ഹോം, എവേ ഫോര്‍മാറ്റിലും നടക്കും.

ഫൈനല്‍ മെയ് നാലിന് . വേദികള്‍ പിന്നീട് അറിയിക്കും.

കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, മോഹന്‍ ബഗാന്‍, ഒഡീഷ എഫ്സി, എഫ്സി ഗോവ, ചെന്നൈയിന്‍ എഫ്സി എന്നിവരാണ് പ്ലേ ഓഫില്‍ ഇറങ്ങുക. അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആര് ആരെ നേരിടും എന്ന് വ്യക്തമാകും.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികള്‍ ഒഡീഷയോ ഗോവയോ ആകും .

നോക്കൗട്ട് ഏപ്രില്‍ 19, 20
സെമിഫൈനല്‍ ഒന്നാം പാദം ഏപ്രില്‍ 23, 24
സെമിഫൈനല്‍ ഏപ്രില്‍ 28, 29
ഫൈനല്‍ മേയ് 4

 

 

Recent Posts