ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ മാനസപുത്രനായിരുന്നു കുമാരനാശാന്‍. ഗുരു കണ്ടെടുത്ത് തേച്ചുമിനുക്കിയ കാവ്യ പ്രതിഭയായ കുമാരനാശാന്‍ ഇരുന്ന കസേരയുടെ കാവല്‍ക്കാരന്‍ മാത്രമാണ് താനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുവിന്റെയും ആശാന്റെയും കസേരകളില്‍ ഇരിക്കുവാന്‍ മറ്റാര്‍ക്കും സാധ്യമല്ല. കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ ചരിത്ര താളുകള്‍ പരിശോധിച്ചാല്‍ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന് മഹാഗുരുവിന്റെ സ്‌നേഹ കവചം ഉണ്ടായുരുന്നിട്ടു കൂടി അനുഭവിക്കേണ്ടിവന്ന വേദന അവര്‍ണ്ണനീയമായിരുന്നു. തുടര്‍ന്ന് വന്ന റ്റി.കെ. മാധവന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ക്കും ഈ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകുവാന്‍ തനിക്കു കഴിയുന്നത് ഗുരു കാരുണ്യം കൊണ്ടു മാത്രമാണ്.
മുല്ലക്കര രത്‌നാകരന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷനായി. ഒരു വര്‍ഷം നീണ്ടുനിന്ന മത്സര പരിപാടികളും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്കിയ യുണിയന്‍ തല കമ്മറ്റിക്കാരേയും പോഷക സംഘ ടനാ ഭാരവാഹികളേയും, മത്സര വിജയികളെയും ചടങ്ങില്‍ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍ സ്വാഗയുണിയന്‍ പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: