ന്യൂദല്‍ഹി: ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന് ചരിത്ര നേട്ടം. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിരീക്ഷണ ഉപഗ്രഹം ആദ്യമായി വിജയകരമായി വിക്ഷേപിച്ച സ്ഥാപനം എന്ന നേട്ടമാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കൈവരിച്ചത്. ബഹിരാകാശം, പ്രതിരോധം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
ഏപ്രില്‍ ഏഴിന് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
സാറ്റലോജിക്കുമായി സഹകരിച്ചാണ് ടാറ്റ കമ്പനി ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടിസാറ്റ്1എ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചത്. മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ എടുത്തു നല്കുന്ന കമ്പനികളില്‍ മുന്‍നിരയിലാണ് സാറ്റലോജിക്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഉപഗ്രഹത്തെ ഉറപ്പിച്ചത്.
കര്‍ണാടകയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ വെമഗല്‍ സൗകര്യത്തിലാണ് ഉപഗ്രഹം അസംബിള്‍ ചെയ്തത്. ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്റ്റിക്കല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്കാന് ശേഷിയുള്ളതാണ് ഉപഗ്രഹം. സമീപഭാവിയില്‍ ഇന്ത്യന്‍ സായുധ സേന ഇതിന്റെ പ്രധാന ഉപഭോക്താക്കളില്‍ ഒരാളാകുമെന്നാണ് ടാറ്റ കമ്പനി പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Falcon 9’s first stage has landed on Landing Zone 1 – completing the 14th launch and landing for this first stage booster pic.twitter.com/g3gYlf5fmt
— SpaceX (@SpaceX) April 7, 2024
‘ഈ നാഴികക്കല്ല് ബഹിരാകാശ മേഖലയോടുള്ള TASL-ന്റെ പ്രതിബദ്ധത കാണിക്കുന്നു. ഇതൊരു ആദ്യപടിയാണ്. സാറ്റലോജിക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, ബാന്‍ഡ്വാഗണ്‍1 ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ച, ഏറ്റവും മികച്ച, സമ്പൂര്‍ണ്ണ സംയോജിത സബ്മീറ്റര് ഒപ്റ്റിക്കല്‍ സാറ്റലൈറ്റ് ഇന്ത്യയില്‍ എത്തിക്കാന്‍ ഞങ്ങളെ പ്രാപ്തമാക്കി. ആവശ്യമായ അനുമതികള്‍ക്കായി വിവിധ ഇന്ത്യന്‍ സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്, ‘ടിഎഎസ്എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുകരന്‍ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: