കോട്ടയം: നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‌റെ ആപ്പ്. കെവൈസി എന്നു തന്നെയാണ് അതിന്റെ പേര് . നോ യുവര്‍ കാന്‍ഡിഡേറ്റ് എന്നാണ് പൂര്‍ണ്ണരൂപം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏതു സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെവിടെയുമുള്ള സ്ഥാനാര്‍ത്ഥികളുടെ ജീവിത പശ്ചാത്തലവും രാഷ്‌ട്രീയ, ക്രിമിനല്‍ പശ്ചാത്തലവും സ്വത്തുവിവരങ്ങളും വരെ ഈ ആപ്പില്‍ അറിയാനാവും. സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും അതേപടി ലഭ്യമാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ് ഫോമില്‍ ഈ ആപ്പ് തുറക്കാനാവും. ഇന്‍സ്റ്റാള്‍ ചെയ്തശേഷം ലോക്‌സഭ തിരഞ്ഞെടുപ്പ് സെലക്ട് ചെയ്ത് മണ്ഡലം തെരഞ്ഞെടുക്കുക. അത്രയേ വേണ്ടൂ. അവിടെ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ ലഭിക്കും. സ്ഥാനാര്‍ത്ഥിയുടെ പേര് ടൈപ്പ് ചെയ്താലും മതിയാകും. സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല, രാജ്യത്ത് ഇതുവരെ പത്രിക സമര്‍പ്പിച്ചവരെത്ര, തെരഞ്ഞെടുപ്പു കമ്മിഷന്‌റെ നടപടി ക്രമങ്ങള്‍ മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവയും അറിയാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: