വാഷിംഗ്ടൺ: രാജ്യത്തെ വമ്പൻ കാർഷിക ബിസിനസ് മേഖലയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി അമേരിക്കൻ ദൗത്യ സംഘം ഇന്ത്യ സന്ദർശിക്കുന്നു.
ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗക്കാർക്കിടയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ എത്തുന്നത്. യുഎസ് വ്യാപാര പ്രതിനിധി സംഘം ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ ഗാർഹിക ഭക്ഷ്യ ഉപയോഗ വസ്തുക്കളുടെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരസ്പര ധാരണയോടെ യുഎസ് കാർഷിക ബിസിനസുകളുടെ സാന്നിധ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അണ്ടർ സെക്രട്ടറി ഓഫ് അഗ്രികൾച്ചർ ഫോർ ട്രേഡ് ആൻഡ് ഫോറിൻ അഗ്രികൾച്ചറൽ അഫയർ അലക്സിസ് ടെയ്‌ലർ പറഞ്ഞു.
ഏപ്രിൽ 22 മുതൽ 25 വരെ, ടെയ്‌ലർ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ) അഗ്രിബിസിനസ് ട്രേഡ് മിഷൻ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: