ന്യൂദൽഹി: സുരക്ഷാ മാനദണ്ഡം പാലിക്കാത്ത സിസിടിവി ക്യാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്ര ഐ.ടി. മന്ത്രാലയം തീരുമാനിച്ചു. സുരക്ഷക്കൊപ്പം സ്വകാര്യതയും ഉറപ്പുവരുത്താതെ മേലില്‍ സിസിടിവി കാമറകള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ കഴിയില്ല. ഇതിനായി സുരക്ഷ ടെസ്റ്റിംഗ് നിര്‍ബന്ധമാക്കും.
ഇതിനായി സിസിടിവി ക്യാമറകളെക്കൂടി ഉള്‍പ്പെടുത്തി ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ രജിസ്‌ട്രേഷനുള്ള 2021ലെ ചട്ടത്തില്‍ ഐടി മന്ത്രാലയം ഭേദഗതി വരുത്തി്. ചട്ടത്തിന്‌റെ പരിധിയില്‍ വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷ ടെസ്റ്റിംഗ് നിര്‍ബന്ധമാണ്. സിസിടിവി ദൃശ്യങ്ങള്‍ ഏതൊക്കെ് ശൃഖലകളിലൂടെയാണ് കൈമാറ്റം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തും.
നേരത്തെ വിവര ചോര്‍ച്ച ഉണ്ടായ ബ്രാന്‍ഡുകളുടെ സിസിടിവി ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ഐടി മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: