കൊൽക്കത്ത: ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് അനുശോചിച്ചു. കലാമൂല്യമുള്ള മികവുറ്റ സിനിമകളുടെ നിർമാതാവ്, പ്രതിഭാധനനായ സാഹിത്യ-സാംസ്കാരിക സംഘാടകൻ, അനേകം പ്രതിഭകളെ കൈപിടിച്ചുയർത്തിയ കലാസ്നേഹി, സർവോപരി സഹൃദയനായ ആത്മമിത്രം എന്നീ നിലകളിൽ നിത്യസ്മരണീയനാണ് ഗാന്ധിമതി ബാലൻ.
അദ്ദേഹത്തിൻറെ ദേഹവിയോഗം സാംസ്കാരിക കേരളത്തിന്, വിശിഷ്യ ചലച്ചിത്ര മേഖലയ്ക്ക് ഒരു മഹാനഷ്ടമാണ്. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു” – അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: