തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലിം വികാരവും മണിപ്പൂരിന്റെ പേരില്‍ ക്രിസ്ത്യന്‍ വികാരവും ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്.
ബിജെപിക്കെതിരായ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ആസൂത്രിത ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. എന്നാല്‍ ഇതൊന്നും ഇനി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിലപോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രസംഗവും പ്രചാരണവുമാണ് മുഖ്യമന്ത്രി നടത്തുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു.
കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ദല്‍ഹി കേന്ദ്രമാക്കി ചില ഗൂഢാലോചനകള്‍ നടന്നു. ഈ ഗൂഢാലോചനകള്‍ കേരളത്തില്‍ നടപ്പാക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഎം പന്ന്യന്‍ രവീന്ദ്രനെ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു. സിപിഎമ്മിന്റെ നേതാക്കളും കൗണ്‍സിലര്‍മാരും എല്‍സി സെക്രട്ടറിമാരും പ്രചരണരംഗത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: