കോട്ടയം: ശബ്ദമുയര്‍ത്ത അധ്യാപകരെ ക്യാമ്പസുകളില്‍ സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നുവെന്ന് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ.എം.രമ പറയുന്നു. കേരളത്തിലെ ക്യാമ്പസുകളുടെ പൊതുവായ അവസ്ഥ വെളിപ്പെടുത്തുന്നതാണ് ഡോ. എം രമയുടെ ഈ നിരീക്ഷണം.
എസ്എഫ്‌ഐയെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് മാത്രമല്ല വൈസ് ചാന്‍സലര്‍മാര്‍ക്കു പോലും പിടിച്ചു നില്‍ക്കാനാവില്ലെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതൊരു സന്ദേശമാണ് എനിക്കെതിരായ നടപടികളുടെ സമൂഹത്തിന് കൊടുക്കാന്‍ നോക്കിയതും അതാണ് . എന്നാല്‍ വിജയിച്ചില്ല. ബഹുമാനപ്പെട്ട ഹൈക്കോടതി എനിക്ക് നീതി തന്നു എന്നാണ് രമ ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതികരിച്ചത്.
രമക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച വകുപ്പുതല പ്രതികാര നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കി. കോളേജിലെ ലഹരി ഉപയോഗത്തിനും എസ്എഫ്‌ഐ അക്രമത്തിനും എതിരെ സംസാരിച്ചതിനും അച്ചടക്ക പാലത്തിന് നടപടിയെടുത്തതിനുമാണ് തന്നെ വേട്ടയാടിയതെന്ന് അവര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
കുട്ടികളുടെ ഭാവി കൊണ്ടാണ് സര്‍ക്കാര്‍ കളിക്കുന്നത്. കോളേജുകളില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ എസ്എഫ്‌ഐയുടെ ഒത്താശയില്‍ ഉന്നത വിദ്യാഭ്യാസ രംഗം നശിപ്പിക്കുകയാണ്. ഇടതുപക്ഷ അധ്യാപക സംഘടനകള്‍ അറിഞ്ഞിട്ടും കോളേജിലെ ലഹരി കച്ചവടം തടഞ്ഞില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: