തിരുവനന്തപുരം: സംസ്ഥാനത്ത് താപനിലയിലുണ്ടാകുന്ന വർദ്ധനവ് വൈദ്യുതി ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ആശങ്കയിൽ കെഎസ്ഇബി. വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്ന സമയപരിധിയിൽ മാറ്റമുണ്ടായിട്ടുണ്ട്. വൈകിട്ട് ആറ് മുതൽ പുലർച്ചെ ഒരു മണി വരെയാണ് പുതിയ പീക്ക് ടൈം.
സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം 20 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലെത്തിയിരുന്നു. 85 ദശലക്ഷത്തോളം വൈദ്യുതി പുറത്തുനിന്ന് എത്തിക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇത് കെഎസ്ഇബിയെ വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയർന്ന വിലയ്‌ക്കാണ് സംസ്ഥാനത്തിന് വൈദ്യുതി വാങ്ങേണ്ടി വരുന്നത്. ഇത് കെഎസ്ഇബിയെ സാമ്പത്തികമായും പ്രതിസന്ധിയിലാക്കുന്നുണ്ട്.
മുൻപ് വൈകീട്ട് 6 മണി മുതൽ രാത്രി 11 മണി വരെയായിരുന്നു മുൻപ് വൈദ്യുതി ഉപഭോഗത്തിന്റെ പീക്ക് ടൈം. ഈ സമയം ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത് രാത്രി 10.44നായിരുന്നു. രാത്രിയിൽ ചൂടുസഹിക്കാതെ ജനങ്ങൾ ഫാനും എസിയും വലിയ തോതിൽ ഉപയോഗിക്കുന്നതാണ് ഈ സമയത്തെ വൈദ്യുതി ഉപഭോഗം കൂടാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: