ന്യൂദല്‍ഹി: ഹേമമാലിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ധീപ് സുര്‍ജേവാലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസയച്ചു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തിലാണ് സുര്‍ജേവാലയ്ക്കെതിരെ നടപടി.
സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതില്‍ സുര്‍ജേവാലക്കെതിരെ എന്ത് നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് ചോദിച്ചു. വ്യാഴാഴ്ച ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുര്‍ജെവാല ഹേമമാലിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി നല്കിയ പരാതിയില്‍ ഹരിയാന തെരഞ്ഞെടുപ്പ് കമ്മിഷനും സുര്‍ജേവാലയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: