ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്സ് ജൂറി അംഗമായി ജമ്മു കശ്മീര്‍ സ്വദേശി ബില്‍കീസ് മിര്‍. കയാക്കിങ്ങിലെ മുന്‍ ദേശീയതാരവും പരിശീലകയുമായ ബില്‍കീസ്, ഒളിമ്പിക്സ് ജൂറിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്. ജൂലായ് 26നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്
ജൂറി അംഗമായി തിരഞ്ഞെടുത്തുകൊണ്ട് പാരീസ് ഒളിമ്പിക് കമ്മിറ്റിയില്‍നിന്നുള്ള കത്ത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ലഭിച്ചു. പാരീസ് ഒളിമ്പിക്സ് ജൂറിയായി ഏഷ്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിലൊരാളാണ്.
കശ്മീരിലെ ദാല്‍ തടാകത്തില്‍ കനോയിങ് നടത്തി പ്രശസ്തയായ ബില്‍കീസ് പിന്നീട് രാജ്യത്തിനുവേണ്ടി മത്സരിച്ചു. ദേശീയ വനിതാ കനോയിങ് ടീമിന്റെ പരിശീലകയുമായി. ഇക്കഴിഞ്ഞ ഹാങ്ചു ഏഷ്യന്‍ ഗെയിംസിലും ജൂറി അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: