ന്യൂദല്‍ഹി: മദ്യനയ അഴിമതി കേസിലെ ഇ ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നല്കിയ ഹര്‍ജി തള്ളിയ ദല്‍ഹി ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി. ആപ്പിന്റെ ധിക്കാരം തകര്‍ന്നെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി എംപി അഭിപ്രായപ്പെട്ടു. സ്വയം പ്രഖ്യാപിത സത്യസന്ധന്റെ സ്വഭാവം വസ്തുതകളാലും തെളിവുകളാലും പുറത്തായി, അദ്ദേഹം പറഞ്ഞു.
ഇതൊരു സാധാരണ സംഭവമല്ല. ജാമ്യം തേടിയല്ല, മറിച്ച് അറസ്റ്റിനെത്തന്നെ ചോദ്യം ചെയ്താണ് അരവിന്ദ് കേജ്രിവാള് കോടതിയെ സമീപിച്ചത്. ആം ആദ്മി മുഖ്യമന്ത്രിക്കും സാധാരണക്കാര്‍ക്കും നിയമം ഒന്നാണെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അണ്ണാ ഹസാരെയില്‍ നിന്ന് ആരംഭിച്ച അഴിമതിക്കെതിരെയുള്ള പ്രസ്ഥാനം ഇന്ന് കെകെകെ, അതായത് കേജ്രി കറപ്ഷന്‍ ക്രാന്തി ആയി മാറിയിരിക്കുന്നു. ഒരു കുറ്റവാളി എല്ലായ്പ്പോഴും കുറ്റവാളിയാണ്. രാജ്യത്തെ നിയമങ്ങള്‍ എല്ലാവരും പിന്തുടരണം.
ഇ ഡി ശേഖരിച്ച തെളിവുകള്‍ പറയുന്നത് അരവിന്ദ് കേജ്രിവാളാണ് സൂത്രധാരന്‍ എന്നാണ്. ആപ്പിന്റെ അഴിമതി തുറന്നുകാട്ടപ്പെട്ടതായും സുധാംശു ത്രിവേദി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: