Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രചാരണത്തിന്റെ ഓരോ സ്പന്ദനവും നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്: തിരക്കഥയും സംവിധാനവും ഇവിടെയാണ്

കെ.എസ്. ഉണ്ണിക്കൃഷ്ണന്‍ by കെ.എസ്. ഉണ്ണിക്കൃഷ്ണന്‍
Apr 9, 2024, 10:22 pm IST
in Kerala
റെഡി, ആക്ഷന്‍: പോസ്റ്ററുകള്‍ ആവശ്യപ്പെട്ടു ഫോണ്‍ വന്നുടനെ, എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്നു ബൈക്കില്‍ പോസ്റ്ററുമായി ഇടപ്പള്ളി കുന്നുംപുറത്തേക്കു കുതിക്കുന്ന ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സി.കെ ബിനുമോന്‍

റെഡി, ആക്ഷന്‍: പോസ്റ്ററുകള്‍ ആവശ്യപ്പെട്ടു ഫോണ്‍ വന്നുടനെ, എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്നു ബൈക്കില്‍ പോസ്റ്ററുമായി ഇടപ്പള്ളി കുന്നുംപുറത്തേക്കു കുതിക്കുന്ന ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സി.കെ ബിനുമോന്‍

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ‘ഇടപ്പള്ളി കുന്നുംപുറത്തേക്ക് ഉടന്‍ പോസ്റ്റര്‍ എത്തിക്കണം.’ കേള്‍ക്കേണ്ട താമസം ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സി.കെ. ബിനു മോന്‍ ഒരു കെട്ട് പോസ്റ്ററുമായി ബൈക്കില്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള കുന്നുംപുറത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ഒരു രംഗമാണിത്.

മുന്‍നിരയിലുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകരെ ആവേശഭരിതരാക്കി നിര്‍ത്താനുള്ള ആസൂത്രണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഓഫിസില്‍നിന്നാണ്. കടവന്ത്ര എളംകുളം മെട്രോ സ്റ്റേഷന് സമീപമാണ് എന്‍ഡിഎയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തൃപ്പൂണിത്തുറ മുന്‍ മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവനാണ് ഓഫീസിന്റെ ചുമതല. ഉറങ്ങുകയും ഉണരുകയും ചെയ്യുന്നില്ലെങ്കിലും രാവിലെ ആറിന് ഓഫീസ് പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നു.

അനുദിന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞ് പിറ്റേന്നത്തേക്കുള്ള ആസൂത്രണവും കഴിഞ്ഞ് ഭാരവാഹികള്‍ പിരിയുമ്പോള്‍ പുലര്‍ച്ചെ രണ്ടരയാവും. പലരും നിലത്തു വിരിച്ച പായയിലോ കസേരകള്‍ അടുപ്പിച്ചുണ്ടാക്കിയ ‘കട്ടിലി’ലോ ഒന്നു മയങ്ങുന്നു.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന 14 സംഘടനാ മണ്ഡലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് ഇവിടെ ഏകോപിപ്പിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജുവാണ് ജനറല്‍ കണ്‍വീനര്‍. ജില്ലയുടെ പ്രഭാരി നാരായണന്‍ നമ്പൂതിരിക്കാണ് മണ്ഡല ചുമതല. സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന്റെ ചുമതല വഹിക്കുന്നത് കെ.എസ്. ഉദയന്‍. ഓരോ നിമിഷവും സ്ഥാനാര്‍ത്ഥി എവിടെയാണെന്ന് ഉദയന് അറിയാം. കൃത്യം ടൈം ടേബിളിലാണ് സ്ഥാനാര്‍ത്ഥി കെ.എസ്. രാധാകൃഷ്ണന്‍ ചലിക്കുന്നത്.

ഓഫീസില്‍ ഒരോരുത്തര്‍ക്കും ചുമതല നിശ്ചയിച്ചിട്ടുണ്ട്. കുടിവെള്ളം നിറയ്‌ക്കാന്‍ പോലും ഡ്യൂട്ടി ഇട്ടിട്ടുണ്ട്. 42 ഡിപ്പാര്‍ട്‌മെന്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെയും ചുമതലക്കാര്‍ പാതിരാത്രിയോടെ ഒത്തുകൂടുമ്പോള്‍ ആരവമാണ്. പ്രതീക്ഷയില്‍ കവിഞ്ഞ പ്രകടനത്തിന്റെയും സ്വീകാര്യതയുടെയും കഥയാണ് ഓരോ ഡിപ്പാര്‍ട്‌മെന്റിനും പറയാനുള്ളത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ വിങ് മണ്ഡലത്തില്‍ മുഴുവന്‍ വിര്‍ച്വല്‍ വല വിരിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. എവിടെ എന്തിന്റെ കുറവ് വന്നാലും നികത്താന്‍ ‘എമര്‍ജന്‍സി ടീമും’ റെഡി. ക്ഷീണത്തിനും വിശ്രമത്തിനും അവധി നല്‍കി ‘മിഷന്‍ 2024’ന്റെ ലഹരിയിലാണ് തെരഞ്ഞെടുപ്പ് ഓഫീസ്.

Tags: campaignModiyude Guaranteeelection committee officeLoksabha Election 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

Kerala

വഖഫ് പരിഷ്‌ക്കരണം: രാജ്യം മുഴുവന്‍ ബോധവല്‍ക്കരണ പ്രചാരണവുമായി ബിജെപി

India

അമിതവണ്ണത്തിനെതിരെ പ്രചാരണം: മോഹൻലാൽ ഉൾപ്പടെ 10 സെലിബ്രിറ്റികളെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

India

ഉപേക്ഷിച്ച് പോയ ബംഗ്ലാദേശി ഭാര്യയോടുള്ള ദേഷ്യം : 4000 ത്തോളം ബംഗ്ലാദേശികളെ പിടികൂടാൻ പോലീസിനെ സഹായിച്ച് യുവാവ്

Kerala

ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം, കൃഷ്ണകുമാറിനായി കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും, തുഷാര്‍ വെളളാപ്പളളിയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies