Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്ന 370 അസാധ്യമല്ല

കിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ സംസ്ഥാനങ്ങള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്ന 370 അസാധ്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 10:28 pm IST
in India

543 അംഗ ലോക് സഭയില്‍ ബിജെപിയ്‌ക്ക് മാത്രമായി 370 സീറ്റുകള്‍ കിട്ടുമെന്നും എന്‍ഡിഎ മുന്നണി 400ല്‍ പരം സീറ്റുകള്‍ നേടുമെന്നും ഉള്ള മോദിയുടെ ആഗ്രഹം സഫലമാകാനുള്ള സാധ്യത എന്തൊക്കെയാണ്.

ലോക് സഭാചരിത്രത്തില്‍ ഏറ്റവും വലിയ റെക്കോഡ് 1984ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയമാണ്. 414 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് നേടിയത്. ഇന്ദിരാഗാന്ധി കൊലപാതകത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ് അനുകൂല തരംഗമായിരുന്നുപരക്കെ അന്ന് ഉണ്ടായത്. ഇന്ന് 2024ല്‍ അത്തരമൊരു തരംഗമില്ല. അപ്പോള്‍ മോദിയുടെ ഈ കണക്കുകൂട്ടലിന് പിന്നില്‍ എന്താണ്?

2019ല്‍ ബിജെപി 437 സീറ്റുകളില്‍ മത്സരിക്കുകയും 303 സീറ്റുകളും നേടി. എന്‍ഡിഎ ആകെ 353 സീറ്റുകളില്‍ വിജയിച്ചു. 2019ല്‍ ബിജെപിയ്‌ക്ക് ആന്ധ്ര, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് പൂജ്യം സീറ്റുകളായിരുന്നു.

ബിജെപിയുടെ ഉരുക്കുകോട്ടകള്‍

2019ലെ ബിജെപിയുടെ ഉരുക്കുകോട്ടകളായി പ്രവര്‍ത്തിച്ച ചില സംസ്ഥാനങ്ങളുണ്ട്. അവിടുത്തെ മുഴുവന്‍ ലോക്സഭാ സീറ്റുകളും ബിജെപി നേടിയിരുന്നു. ഗുജറാത്ത് (26 സീറ്റുകള്‍), ഹരിയാണ (10), ഹിമാചല്‍പ്രദേശ് (4), ദല്‍ഹി (7), ഉത്തരാഖണ്ഡ് (5) എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്.

ഹിമാചലില്‍ കോണ്‍ഗ്രസില്‍ ഈയിടെ ഉണ്ടായ വിഭാഗീയതകള്‍ ബിജെപിയ്‌ക്ക് അനുകൂലമായേക്കും. ദല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ സഖ്യമാണ് എന്നത് ബിജെപിക്ക് തലവേദനയാണ്. ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്ന മുഖ്യമന്ത്രിയെ മാറ്റി ജാട്ട് വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മാറ്റം ഗുണം ചെയ്തേക്കും. കുറഞ്ഞ പക്ഷം ഹരിയാനയിലെ ഭരണ വിരുദ്ധ വികാരങ്ങളെങ്കിലും ഒഴിവായിക്കിട്ടും.

രാജസ്ഥാന്‍, മധ്യപ്രദേശ് ,കര്‍ണ്ണാടക ,, ജാര്‍ഖണ്ഡ് , ഛത്തീസ് ഗഡ്-ബിജെപി പ്രതീക്ഷകള്‍

ചെറിയ സീറ്റുകളുടെ വ്യത്യാസത്തിന് നൂറുശതമാനം സീറ്റുകള്‍ നഷ്ടപ്പെട്ട അഞ്ച് സംസ്ഥാനങ്ങള്‍ 2019ല്‍ ഉണ്ടായിരുന്നു. രാജസ്ഥാന്‍ (25ല്‍ 24 സീറ്റുകള്‍) മധ്യപ്രദേശ് (29ല്‍ 28 സീറ്റുകള്‍), കര്‍ണ്ണാടക (28ല്‍ 25 സീറ്റുകള്‍), ജാര്‍ഖണ്ഡ് (14ല്‍ 11 സീറ്റുകള്‍), ഛത്തീസ് ഗഡ് (11ല്‍ 9 സീറ്റുകള്‍) എന്നിങ്ങിനെയാണ് ബിജെപി വിജയം നേടിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന് കരുതുന്നു. കര്‍ണ്ണാടകയില്‍ നല്ല മത്സരമുണ്ട്. ജെഡിഎസ് സഖ്യം ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. ഒരു മണ്ഡലത്തിലൊഴികെ വിമതരെ ഒതുക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു.

ഇനി മറ്റ് സംസ്ഥാനങ്ങള്‍ പരിശോധിക്കാം.
ഉത്തര്‍ പ്രദേശ്
ഇവിടെയാണ് ഏറ്റവും കൂടുതല്‍ ലോക് സഭാ സീറ്റുകള്‍ 80 സീറ്റുകള്‍. 2019ല്‍ ഇവിടെ 62 സീറ്റുകള്‍ ബിജെപി നേടി. ഇക്കുറി ഇവിടുത്തെ സീറ്റ് നില മെച്ചപ്പെടുത്താനാണ് ശ്രമം. ആര്‍എല്‍ഡി ഇക്കുറി ബിജെപിയ്‌ക്ക് ഒപ്പമാണ്. മായാവതി ഒറ്റയ്‌ക്ക് മത്സരിക്കുന്നതും ബിജെപിയ്‌ക്ക് ഗുണം ചെയ്യും
മഹാരാഷ്‌ട്ര
2019ല്‍ 48ല്‍ 41 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം വിജയിച്ചിരുന്നു. ഇക്കുറി ശിവസേനയും എന്‍സിപിയും പിളര്‍ന്നതിനാല്‍ കഴിഞ്ഞ വിജയമെങ്കിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ ബിജെപിയ്‌ക്കുണ്ട്.

ബീഹാര്‍
40ല്‍ 17 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. എൻഡിഎ സഖ്യം 39 സീറ്റുകള്‍ നേടി.

പഞ്ചാബ്
2019ല്‍ ബിജെപി ഇവിടെ 2 സീറ്റുകള്‍ വിജയിച്ചു. പക്ഷെ അന്ന് ശിരോമണി അകാലിദള്‍ പിന്തുണയുണ്ടായിരുന്നു. 1996ന് ശേഷം ബിജെപി ഒറ്റയ്‌ക്ക് മത്സരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് കൂടിയാണ് 2024. കര്‍ഷകസമരത്തിന്റെ അലയൊലികള്‍ പഞ്ചാബില്‍ ഉണ്ടാകും. ചില സീറ്റുകളില്‍ വിജയിച്ചേക്കും എന്ന പ്രതീക്ഷയുണ്ട്. പ്രത്യേകിച്ചും അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ മത്സരിക്കുന്ന പ്രണീത് കൗര്‍ പട്യാലയില്‍ വിജയിക്കും. ഇക്കുറി ശിരോമണി അകാലിദള്‍ ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കാനാവുമോ എന്നും പരിശോധിക്കുന്നു.

വടക്കന്‍ സംസ്ഥാനങ്ങള്‍

അസം
അസമില്‍ ഏറെ പ്രതീക്ഷയുണ്ട്. 2019ല്‍ 9 സീറ്റുകള്‍ ബിജെപി വിജയിച്ചിരുന്നു. ഇക്കുറി അത് 13 ആയി ഉയര്‍ന്നേക്കും.

ഒഡിഷ

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒഡിഷയില്‍ 21 സീറ്റുകളില്‍ 9 എണ്ണം 2019ല്‍ ബിജെപിയ്‌ക്ക് വിജയിക്കാനായി. ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ ബിജെപി വിജയിക്കും.

ബംഗാള്‍
ബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി വിജയിച്ചു. ഇക്കുറി ഏഴ് സീറ്റുകള്‍ കൂടി അധികം നേടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തെക്കന്‍ കോട്ട പൊളിക്കുമോ?

2019ല്‍ ബിജെപിയ്‌ക്ക് ആന്ധ്ര, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് പൂജ്യം സീറ്റുകളായിരുന്നു. ബിജെപിയോട് പ്രതിപത്തിയില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റ് പിടിച്ചെടുക്കുക എന്ന പ്രതീക്ഷയാണ് മോദിയുടെ 370 സീറ്റുകള്‍ എന്ന ലക്ഷ്യത്തിന് പിന്നില്‍.

തെലുങ്കാന
തെലുങ്കാനയില്‍ 17 ലോക് സഭാ മണ്ഡലമുണ്ട്. 2019ല്‍ നാല് സീറ്റുകള്‍ വിജയിച്ചിരുന്നു. ഇവിടെ ഇക്കുറി കുറച്ച് സീറ്റുകള്‍ പിടിക്കാനാവുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കാരണം കോണ്‍ഗ്രസ്, ബിആര്‍എസ്, ബിജെപി ത്രികോണപ്പോര് അനുകൂലമാകുമെന്ന് ബിജെപി കരുതുന്നു.

ആന്ധ്ര
2019ല്‍ ഒരു സീറ്റും കിട്ടിയില്ല. വിഭജനത്തിന് ശേഷം ആന്ധ്രയില്‍ 25 സീറ്റുകള്‍ ഉണ്ട്. ഇക്കുറി നടന്‍ പവന്‍ കല്യാണിന്റെ ജനസേനാപാര്‍ട്ടിയും ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവും സഖ്യമായി കൂടെയുള്ളത് പ്രതീക്ഷ പകരുന്നു. ഇവിടെ നിന്നും ആറ് സീറ്റുകളെങ്കിലും പിടിക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

കേരളം
കേരളത്തിലെ 20 സീറ്റുകളില്‍ 3 സീറ്റുകള്‍ വരെ ബിജെപി പ്രതീക്ഷിക്കുന്നു.

തമിഴ്നാട്
ഇവിടെ ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. കോയമ്പത്തൂര്‍ (അണ്ണാമലൈ) , കന്യാകുമാരി (പൊന്‍ രാധാകൃഷ്ണന്‍), നീലഗിരീസ് (ഡോ.എല്‍. മുരുഗന്‍) എന്നിവിടങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് കരുതുന്നു.
കിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ സംസ്ഥാനങ്ങള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്ന 370 അസാധ്യമല്ല.

 

 

 

Tags: LokSabhaElections2024370 seatsmodiSouth IndiaCutting SouthModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.