ചെങ്ങന്നൂര്‍: മാവേലിക്കര ലോകസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷിന്റെ അപരനെ ഭയപ്പാടോടെ നോക്കികാണുകയാണ് യുഡിഎഫ് ക്യാമ്പ്. തുടര്‍ച്ചയായ വിജയത്തിന് വിരാമമിട്ട് വി.എം. സുധീരനെ ആലപ്പുഴയില്‍ 2004ല്‍ വീഴ്ത്തിയ അപരന് സുധീരന്റെ പാഠമാണ് യുഡിഎഫ് നേതൃത്വത്തില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്.
മാവേലിക്കര മണ്ഡലത്തില്‍ നിന്നും നാലാം തവണയും ജനവിധി തേടുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ ബാറ്റ് ചിഹ്നത്തില്‍ മത്സരിക്കുന്ന അപരന്റെ പേര് കൊഴുവശേരില് സുരേഷ് എന്നാണ്. 2004ല്‍ വി.എസ്. സുധീരനാണ് അപരനായി സിറ്റിങ് എംപിയായിരുന്ന വി.എം. സുധീരനെതിരെ മത്സര രംഗത്ത് ഉണ്ടായിരുന്നത്. 8370 വോട്ടുകളാണ് ഈ അപരന് പെട്ടിയിലാക്കിയത്. ഇടതുസ്ഥാനാര്‍ത്ഥിയായ ഡോ. കെ.എസ്. മനോജിന്റെ വിജയത്തിലാണ് ഇത് കലാശിച്ചത്. അന്ന് 1050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം സ്വതന്ത്രനായ മനോജ് ജയിച്ചുകയറിയത്. ഇതിന് ശേഷം തെരഞ്ഞെടുപ്പ് രംഗത്തുനിന്നും വി.എം. സുധീരന് വിട വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: