കൊല്ലം: കൃഷിയിടത്തില്‍ കുഴഞ്ഞുവീണ് മരിച്ച ആള്‍ക്ക് സൂര്യാഘാതമേറ്റിരുന്നെന്ന് സംശയം. പത്തനാപുരത്തിന് സമീപം കുന്നിക്കോട് തെങ്ങുവിള വീട്ടില്‍ ബിജുലാല്‍ (47) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30ഓടെ വീടിനു സമീപമുളള പറമ്പിലാണ് സംഭവം. കൃഷിയിടത്തില്‍ പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍നിന്നും പുറത്തിറങ്ങിയ ബിജുലാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്.
ശരീര ഭാഗങ്ങളില്‍ പൊള്ളിയ നിലയില്‍ തൊലി അടര്‍ന്നിരിക്കുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിലേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.
ഭാര്യ: ചിഞ്ചു. മക്കള്‍: അമൃത. അമിത
പ്രതികരിക്കാൻ ഇവിടെ എഴുതുക: