ന്യൂദൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും മണിപ്പൂരിലും ലേക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അതിശക്തമാക്കി. പൊതുവെ പ്രശ്നസാധിത സംസ്ഥാനങ്ങളായ ഇവിടെ ആഭ്യന്തരമന്ത്രാലയം കൂടുതൽ സുരക്ഷാ ഭടൻമാരെ വിന്യസിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച അനിയന്ത്രിതമായ അക്രമത്തിനിടെ മാസങ്ങൾ നീണ്ട വിന്യാസത്തിന് ശേഷം മണിപ്പൂരിൽ നിന്ന് സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും അയ്യായിരത്തോളം കേന്ദ്ര സായുധ പോലീസ് ഉദ്യോഗസ്ഥർ പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പശ്ചിമ ബംഗാളിൽ അവർ ഇനി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരിക്കും.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സീസണിൽ ഏറ്റവും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുന്നതാണ് സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് സംസ്ഥാന സർക്കാരുമായും റെയിൽവേ ബോർഡുമായും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം മണിപ്പൂർ, പശ്ചിമ ബംഗാൾ, കേന്ദ്ര സായുധ സേനാ മേധാവികൾക്ക് കത്തെഴുതിയിരുന്നു.
മണിപ്പൂരിൽ നിന്ന് 50 കമ്പനി സിആർഎപിഎഫുകാരാണ് അധികമായി വരുന്നത്. 100 കമ്പനികളെ (സിആർപിഎഫിന്റെ 55, ബിഎസ്എഫിന്റെ 45) അധികമായി വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
വിവിധ രാഷ്‌ട്രീയ പാർട്ടികളിൽപ്പെട്ട പ്രവർത്തകർ തമ്മിലുള്ള സംഘർഷം പലപ്പോഴും വൻ അക്രമങ്ങളിലേക്ക് നീങ്ങാറുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ സാഹചര്യത്തിൽ വിഐപി സുരക്ഷയ്‌ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുമായി കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
അധിക 100 കമ്പനികളെ വിന്യസിക്കുന്നത് അന്തിമമാക്കാൻ പശ്ചിമ ബംഗാൾ പോലീസിനോട് സിആർപിഎഫ് ആവശ്യപ്പെട്ടു. കൂടാതെ സംസ്ഥാനത്ത് സൈന്യത്തെ അടിയന്തരമായി വിന്യസിക്കുന്നതിന് പ്രത്യേക ട്രെയിനുകളും കോച്ചുകളും ഉടൻ ക്രമീകരിക്കാൻ റെയിൽവേ ബോർഡിനെയും സമീപിച്ചിട്ടുണ്ട്.
സിആർപിഎഫ് , ബി എസ് എഫ് , സിഐഎസ്എഫ് , ഐ ടി ബി പി , എസ് എസ് ബി , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവയുടെ 177 കമ്പനികൾ (സിആർപിഎഫ് – 33 കമ്പനികൾ, ബി എസ് എഫ് – 97 കമ്പനികൾ, സിഐഎസ്എഫ് – 17, ഐ ടി ബി പി – 10 കമ്പനികൾ, എസ് എസ് ബി – 15 കമ്പനികൾ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് – 5 കമ്പനികൾ) പ്രദേശത്തിന്റെ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനുമായി പശ്ചിമ ബംഗാളിൽ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂരിനെ സംബന്ധിച്ചും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം ഭരണകൂടം താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. കേന്ദ്ര സായുധ പോലീസ് സേനയുടെ 200-ലധികം കമ്പനികൾ (ഏകദേശം 2,000 ഉദ്യോഗസ്ഥർ), ആർമിയുടെയും അസം റൈഫിൾസിന്റെയും 175 നിരകൾ കഴിഞ്ഞ വർഷം മുതൽ മണിപ്പൂരിൽ നിലയുറപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എല്ലായ്‌പ്പോഴും അക്രമം നടക്കുന്ന താഴ്‌വരയിലെയും കുന്നിൻ പ്രദേശങ്ങളിലെയും ഹോട്ട്‌സ്‌പോട്ടുകളിലുമാണ് ഇവർ കാവൽ നിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: