ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ ഹിന്ദു നേതാക്കളെ വധിക്കാനുള്ള പി എഫ് ഐ ഭീകരന്‍ സിദ്ദിഖ് കാപ്പന്റെ പദ്ധതിക്കായി ചൈനീസ് ഫണ്ടും എത്തിയതായി ഇ.ഡി. കണ്ടെത്തല്‍.
ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് മുഖേനയാണ് ചൈനീസ് ഫണ്ട് പി എഫ് ഐയുടെ അക്കൗണ്ടുകളിലേക്ക് എത്തിയത്. റൗഫ് 2019, 2020 വര്‍ഷങ്ങളില്‍ ചൈന സന്ദര്‍ശിച്ചിരുന്നു.
ഒമാനില്‍ റൗഫ് മാനേജറായി പ്രവര്‍ത്തിച്ച റേസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ നാല് ഡയറക്ടര്‍മാരില്‍ രണ്ടു പേര്‍ മലയാളികളും രണ്ടു പേര്‍ ചൈനക്കാര്യമാണ്.
റൗഫിന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കും എസ് ഡി പി ഐ നേതാവ് കലിം പാഷയുടെ അക്കൗണ്ടിലേക്കും ചൈനീസ് കമ്പനികളില്‍ നിന്നു പണമെത്തിയിട്ടുണ്ട്.
പി എഫ് ഐ അക്കൗണ്ടില്‍ നിന്നു ഹിറ്റ് സ്‌ക്വാഡ് പരിശീലകന്‍ അന്‍ഷാദ് ബദറുദ്ദീന്റെ അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചത് ഭീകരവാദ ഫണ്ടിങില്‍ വ്യക്തമായ തെളിവായി.
ബാംഗ്ലൂര്‍ കലാപ കേസിലെ പ്രതി കൂടിയാണ് പാഷ.
ഗള്‍ഫിലെ പി എഫ് ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഖേന യു എ ഇ , ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ തോതില്‍ ധനസമാഹരണം നടന്നിട്ടുണ്ട്. ബിസിനസ് ഇടപാടുകളുടെ മറവിലോ ഹവാല മാര്‍ഗമോ ആണ് ഫണ്ട് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഇതിനായി 3200 ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ഇടപാടുകള്‍ ഇഡി പരിശോധിച്ചു. ഇതില്‍ ഭൂരിഭാഗവും വ്യാജ പേരുകളിലെ അക്കൗണ്ടുകളാണെന്ന് ഇഡി കണ്ടെത്തി.
സിദ്ദിഖ് കാപ്പന്റെ നിർദേശ പ്രകാരം അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും ഉൾപ്പെട്ട പിഎഫ്ഐ ഹിറ്റ് സ്ക്വാഡ് ദൽഹി ബിജെപി നേതാക്കളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത് . ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേസ് വർമ്മ തുടങ്ങിയവരായിരുന്നു ഹിറ്റ് ലിസ്റ്റിൽ.
2020 സെപ്തംബർ ആദ്യവാരം മഞ്ചേരി ഗ്രീൻ വാലി അക്കാദമിയിൽ ചേർന്ന ഹിറ്റ് സ്ക്വാഡ് തലവന്മാരുടെ യോഗത്തിലായിരുന്നു തീരുമാനം. എൻഐഎ സംഘത്തോട് ബദറുദ്ദീനും ഫിറോസ് ഖാനും പദ്ധതി വിശദാംശങ്ങൾ ഏറ്റു പറഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ആസൂത്രകനായ സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ നാലിനു ഹത്രാസ് കേസിൽ പിടിയിലായതോടെയാണ് ആക്രമണ പദ്ധതി ഉപേക്ഷിച്ചത്. ദൽഹി കലാപം അടിച്ചമർത്തിയതിലുള്ള പ്രതികാരമായാണ് ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടത്.-
ദൽഹിയിലെ പിഎഫ്ഐ നേതാക്കളായ പർവേസ് അഹമ്മദ്, മുഹമ്മദ് ഇലിയാസ്, അബ്ദുൽ മുഖീത് എന്നിവരുമായി സിദ്ദിഖ് കാപ്പനും കെ.പി. കമാലും ഇതു സംബന്ധിച്ച് രഹസ്യ ചർച്ച നടത്തി. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അന്നേദിവസം സുരക്ഷാ നിരീക്ഷണം ശക്തമാക്കുമെന്നതിനാൽ മൂന്നിലേക്ക് മാറ്റി.ഹിറ്റ് സ്ക്വാഡിനു വാഹനങ്ങളും ഒളിത്താവളവും ഏർപ്പാടു ചെയ്യാൻ ദൽഹി പിഎഫ്ഐ നേതാക്കളെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ ഫണ്ടും ഏർപ്പാടു ചെയ്തിരുന്നു.എൻഐഎ – ഇഡി കേസുകളിൽ പിന്നീട് അറസ്റ്റിലായ ദൽഹി പിഎഫ്ഐ നേതാക്കൾ ഇപ്പോൾ തിഹാർ ജയിലിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: