ന്യൂദൽഹി: രാജ്യത്തെ ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജി.എസ്.ടി നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചേക്കും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവിലെ സ്ലാബില്‍ നിന്ന് 12 ശതമാനമായി നികുതി കുറയ്‌ക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു.
നിലവില്‍ നാല് മീറ്ററിന് താഴെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് 28 ശതമാനവും നാല് മീറ്ററില്‍ കൂടുതലുള്ള ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 43 ശതമാനവുമാണ് നികുതി. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി അവസാനിപ്പിക്കുകയും അതുവഴി നിരത്തുകള്‍ പെട്രോള്‍, ഡീസല്‍ മുക്തമാക്കുകയുമാണ് ലക്ഷ്യം.
ഇന്ധന ഇറക്കുമതിക്ക് രാജ്യം 16 ലക്ഷം കോടിയാണ് ചെലവഴിക്കുന്നതെന്നും ഈ പണം ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് 36 കോടിയിലധികം പെട്രോള്‍, ഡീസല്‍ വാഹനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: