തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ക്ഷേമപെൻഷൻ വിതരണം. രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്. റമദാൻ വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പെൻഷൻ വിതരണം. 3,200 രൂപ ലഭിക്കും.
എന്നാൽ ആറ് മാസത്തെ ക്ഷേമ പെൻഷനാണ് കുടിശ്ശികയുള്ളത്. രണ്ട് മാസത്തെ തുക വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ തുക അവശേഷിക്കും. മസ്റ്ററിംഗ് നടത്തിയ എല്ലാവർക്കും പെൻഷൻ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: