കണ്ണൂര്‍ : പാനൂര്‍ മുളിയാത്തോട് മാവുള്ളചാലില്‍ ബോംബു നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തായ സിപിഎം നുണബോംബുകള്‍ നിര്‍മിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവയൊന്നും ഫലിക്കുന്നില്ല. അതിനാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള പരിശ്രമങ്ങളിലാണ് നേതാക്കള്‍.
പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും പോലീസ് ഇക്കാര്യം കണ്ടെത്തിയെന്നുമുള്ള വാര്‍ത്തകള്‍ പാര്‍ട്ടിക്ക് പരോക്ഷ നിയന്ത്രണമുള്ള മാദ്ധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയാണ്.
പോലീസിനെതിരെ സിപിഎം- ഡിവൈഎഫ്‌ഐ നേതൃത്വം പ്രസ്താവന നടത്തിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് വന്നതോടെയാണിത്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരുടെ മക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് ബോംബുനിര്‍മിച്ചത്. പാര്‍ട്ടി കുടുംബങ്ങളെ കൂടെ നിര്‍ത്താന്‍, പോലീസ് നിരപരാധികളെ പിടികൂടുന്നുവെന്ന പ്രചാരണവും ആരംഭിച്ചു. അറസ്റ്റിലായവരും കേസില്‍ പ്രതികളായവരും സ്‌ഫോടനസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് പോയവരാണെന്ന നുണ പ്രചരിപ്പിക്കുന്നവരില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റുചെയ്തുവെന്നാണ് പോലീസ് നടപടിയെ എതിര്‍ത്ത് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐ നേതാവ് വി.കെ. സനോജും വാര്‍ത്താ സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ഷന്‍ കമ്മിഷന്റെ നിരീക്ഷണം ഉള്ളതിനാല്‍, പോലീസ് സത്യസന്ധമായി കേസ് അന്വേഷണം നടത്തിയതോടെയാണ് സിപിഎമ്മുകാരായ പ്രതികള്‍ പിടിയിലായത്. സംഭവത്തിലെ സത്യസന്ധമായ വിവരങ്ങള്‍ പുറത്തു വരാന്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ുണബോംബുകള്‍ നിര്‍മിച്ച് സിപിഎം നേതാക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: