ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലേക്കുള്ള അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. 16 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.
കൂടാതെ അപേക്ഷകർ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണമെന്നും ഐഎസ്ആർഒ-പിആർഎൽ റിക്രൂട്ട്മെന്റ് 2024 ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലെവൽ-4 അടിസ്ഥാനമാക്കിയുള്ള പ്രതിമാസ ശമ്പളമായിരിക്കും ലഭിക്കുക. ഏകദേശം 25,000-81,000 രൂപ വരെയാകും ശമ്പളം ലഭിക്കുക. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 18 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഐഎസ്ആർഒ-പിആർഎല്ലിന്റെ ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അസിസ്റ്റന്റ് തസ്തികകളിലേക്ക് 10 ഒഴിവുകളും ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ആറ് ഒഴിവുകളുമാണ് ഉള്ളത്. 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: