തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ബാങ്കില്‍ നിന്ന് ഒറ്റ തവണ രണ്ട് ലക്ഷം രൂപ വരെ പണമായി പിന്‍വലിക്കാം. അങ്ങനെ ചെയ്യണമെങ്കില്‍ പണം പിന്‍വലിക്കുന്നവരുടെയും ലഭിക്കുന്നവരുടെയും പാന്‍കാര്‍ഡുകള്‍ പുതുക്കണം.
ബാങ്ക് മാനേജരുടെ വിവേചനാധികാര അനുസരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ അതില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അനുവദിക്കാം. അത് തന്നെ പരമാവധി അഞ്ച് മുതല്‍ 10 ലക്ഷം വരെ മാത്രേ അനുവദിക്കൂ. ഇക്കാര്യം ബാങ്ക് മാനേജര്‍ തന്റെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും അനുമതി വാങ്ങുകയും വേണം. ഒരു കോടി രൂപ ഒരു കാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ബാങ്ക് മാനേജര്‍ക്കെതിരെ നടപടിയുണ്ടാകും.
ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ചെക്കിന്റെ പുറത്ത് പിന്‍വലിക്കുന്ന ആളിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. വലിയ തുക പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അക്കൗണ്ട് ഹോള്‍ഡര്‍ക്കെതിരെയും ഒപ്പിടാന്‍ അധികാരമുളള വ്യക്തിക്കെതിരെയും നടപടി ഉണ്ടാകും. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണം പിന്‍ലിച്ചാല്‍ ആ പണം സ്വീകരിക്കുന്ന വ്യക്തിയോ സ്ഥാപനമോ തതുല്യമായ തുക പിഴയായി അടയ്‌ക്കണം.
ഒരു കോടി രൂപ പിന്‍വലിച്ചത് വഴി സിപിഎം ജില്ലാ സെക്രട്ടറിയും അതിന് കൂട്ടു നിന്ന ബാങ്ക് മാനേജരും നടപടി നേരിടേണ്ടി വരും. തെരഞ്ഞടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയും നേരിടേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: