ഭോപ്പാല്‍: മധ്യപ്രദേശില്‍ ശനിയാഴ്ച 1.26 ലക്ഷം പേര് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2.58 ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്ത് പാര്‍ട്ടിയിലേക്ക് എത്തിയത്. പുതിയ അംഗങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍ നിന്ന് മാറി വന്നവരാണെന്നും മുന്‍ മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
കോണ്‍ഗ്രസ്, വിവിധ സാമൂഹിക സംഘടനകളില്‍ നിന്നുള്‍പ്പെടെ 1.26 ലക്ഷത്തിലധികം ആളുകള്‍ ബിജെപിയുടെ സ്ഥാപക ദിന ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്നവരില്‍ 90 ശതമാനത്തിലധികം പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്, ബാക്കിയുള്ളവര്‍ സാമൂഹിക സംഘടനകളില്‍ നിന്നുള്ളവരും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമാണെന്ന് നരോത്തം മിശ്ര വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വവും നേതൃത്വവും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ദേശീയതയുമാണ് അവരെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന് പടിവാതില്‍ക്കള്‍ നില്ക്കുമ്പോള് കോണ്‍ഗ്രസില്‍ നിന്നുള്ള ശക്തമായ കൊഴിഞ്ഞുപോക്ക് രാജ്യത്തുടനീളം വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: