കോയമ്പത്തൂർ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 9 മുതൽ തമിഴ്നാട്ടിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറിയിച്ചു.
പ്രധാനമന്ത്രി ചൊവ്വാഴ്ച ചെന്നൈയിൽ റോഡ്ഷോ നടത്തും. തുടർന്ന് അടുത്ത ദിവസം രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദക്ഷിണ ചെന്നൈയിലെയും സെൻട്രൽ ചെന്നൈയിലെയും റോഡ്ഷോ വൈകുന്നേരം 6 മണിക്ക് ശേഷം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ദക്ഷിണ ചെന്നൈ സ്ഥാനാർത്ഥി തമിഴിസൈ സൗന്ദർജനും സെൻട്രൽ ചെന്നൈയിൽ നിന്ന് വിനോജ് .പി സെൽവം ഡിഎംകെയുടെ ദയാനിധി മാരനുമായിട്ടാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: