റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഛത്തീസ്ഗഡിലെ ബസ്തറിൽ റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബിജെപി നേതാവ് അനുരാഗ് അഗർവാൾ അറിയിച്ചു.
ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിലെ ഭാൻപുരിയിലെ ആമബൽ ഗ്രാമത്തിൽ അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് ഛത്തീസ്ഗഢ് ബിജെപിയുടെ മീഡിയ കോ-ഇൻചാർജായ അനുരാഗ് അഗർവാൾ ഞായറാഴ്ച പറഞ്ഞത്.
ഛത്തീസ്ഗഡിലെ 11 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഫലം ജൂൺ 4 ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: