ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള പോരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്കും ഡി. ഗുകേഷിനും സമനില. കാന്‍ഡിഡേറ്റ്സില്‍ മൂന്നാം റാങ്കുള്ള അമേരികയുടെ ഹികാരു നകാമുറയെ സമനിലയില്‍ കുരുക്കാന്‍ പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു. റുയ് ലോപസ് ഓപ്പണിംഗില്‍ നടന്ന മത്സരം 24 നീക്കങ്ങളില്‍ സമനിലയില്‍ കലാശിച്ചു.
ഗുകേഷാകട്ടെ കാന്‍ഡിഡേറ്റ്സില്‍ ഒന്നാം റാങ്കുകാരനായ ഫാബിയാനോ കരുവാനയെ സമനിലയില്‍ കുരുക്കി. ഗുകേഷ് നല്ല ഫോമിലാണ്. നേരത്തെ രണ്ടാം റൗണ്ടില്‍ പ്രജ്ഞാനന്ദയെ തോല്പിക്കുകയും ചെയ്തിരുന്നു ഗുകേഷ്. നാല് റൗണ്ടിനിടയില് ഒരു വിജയവും മൂന്ന് സമനിലകളും നേടി.
വിദിത് ഗുജറാത്തി വീണ്ടും നിരാശപ്പെടുത്തി. റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചിയോട് തോല്‍വി ഏറ്റുവാങ്ങി. മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയുമായി തോറ്റ വിദിത് ഗുജറാത്തിയുടെ നില ഇനി പരുങ്ങലിലാണ്.
നാല് റൗണ്ട് പിന്നീട്ടതോടെ രണ്ട് മത്സരത്തില്‍ ജയിക്കുകയും രണ്ട് സമനില നേടുകയും ചെയ്ത ഇയാന്‍ നെപോമ്നിയാച്ചി മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഇന്ത്യയുടെ ഡി.ഗുകേഷ് രണ്ടരപോയിന്റോടെ രണ്ടാം സ്ഥാനത്ത്. ഫാബിയാനോ കരുവാനയും രണ്ടാം സ്ഥാനത്തുണ്ട്. പ്രജ്ഞാനന്ദ രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.
വനിതകളില്‍ പ്രജ്ഞാനന്ദയുടെ സഹോദരി ആര്.വൈശാലി രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് പോയിന്റോടെ നുര്ഗ്യുല് സലിമോവയും കത്യേര്നയും രണ്ടാം സ്ഥാനത്തുണ്ട്. ചൈനയുടെ ടാന്‍ സോംഗി മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. റഷ്യയുടെ അലക്സാന്ദ്ര രണ്ടരപോയിന്റോടെ രണ്ടാം സ്ഥാനത്ത്. കൊനേരു ഹമ്പി ഒന്നര പോയിന്റോടെ എട്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: