കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് കാറിനു കേടുപാട് സംഭവിച്ചതിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ട്രൈബ്യൂണലിന്റെ ഉത്തരവ്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് കാറിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതെങ്കിലും ഈ തുക ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാവില്‍ നിന്ന് കമ്പനിക്ക് ഈടാക്കാമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
2018 ഒക്ടോബര്‍ 20ന് അരയന്‍ങ്കാവ് സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടമുണ്ടായത് . 17 കാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് അപകടമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്‍ഷുറന്‍സ് തുക നല്‍കാനാവില്ലെന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്.
ലെസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധകളും നടത്തുന്നുണ്ട്. നിയമവിരുദ്ധമായി കുട്ടികള്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമയ്ക്ക്് 25000 പിഴയോ, മൂന്നു മാസം തടവുശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തില്‍ പ്രോസിക്യൂഷന് നടപടികളുണ്ടാകും. എന്നാല്‍ അപകടമുണ്ടാവുകയോ, ആരെങ്കിലും മരിക്കുകയോ ചെയ്താല്‍ നിയമ നടപടികള്‍ താങ്ങാവുന്നതിലും അപ്പുറമാണെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: