ന്യൂദല്‍ഹി: ശ്രീലങ്കയ്ക്ക് ഭാരതം വിട്ടുകൊടുത്ത കച്ചത്തീവ് പ്രശ്നം രാജ്യം ചര്‍ച്ചചെയ്യുന്നതിനിടയില്‍ പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മറ്റൊരു ചതിയായ ഗ്വദര്‍ തുറമുഖത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.
പാകിസ്ഥാന് ചൈനയ്ക്ക് 40 വര്‍ഷത്തെ പാട്ടത്തിന് കൈമാറിയ തന്ത്രപ്രധാനമായ ഗ്വദര്‍ തുറമുഖം ഒമാനില്‍ നിന്നും ഭാരതത്തിന് ലഭിക്കുമായിരുന്ന അവസരം നെഹ്റുവിന്റെ താത്പര്യമില്ലായ്മ മൂലം നഷ്ടമായ വിവരമാണ് ഇപ്പോള്‍ പുത്തു വരുന്നത്.
പാകിസ്ഥാന്റെ ബലൂചിസ്ഥാന്‍ മേഖലയില്‍ അറബിക്കടലിനോട് ചേര്‍ന്നാണ് ഗ്വദര്‍ തുറമുഖമെന്നതാണ് ഗൗരവതരമായ വസ്തുത. 1783 മുതല്‍ ഏകദേശം 200 വര്‍ഷത്തോളം ഗ്വദര്‍ മേഖല ഒമാന്‍ സുല്‍ത്താന്റെ ഭരണത്തിന് കീഴിലായിരുന്നു.
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗ്വദര്‍ പ്രദേശം ഭാരതത്തിന് വില്ക്കാന് ഒമാന്‍ ആഗ്രഹിച്ചിരുന്നു. ഈ മേഖല പാകിസ്ഥാന് കൈമാറാന്‍ സുല്‍ത്താന്‍ താത്പര്യമുണ്ടായിരുന്നില്ല. ഈ കാലഘട്ടത്തില്‍ ഗ്വദര്‍ തുറമുഖം വളരെ ചെറിയ മത്സ്യബന്ധന മേഖലയായിരുന്നു.
ഭാരതവും ഒമാനും തമ്മില്‍ നല്ല നയതന്ത്ര ബന്ധവുമായിരുന്നു. 1950ല്‍ ഗ്വദര്‍ തുറമുഖം ഭാരതത്തിന് വില്‍ക്കുന്നത് സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്റുവുമായി ഒമാന്‍ സുല്‍ത്താന്‍ ചര്‍ച്ച നടത്തി. എന്നാല്‍ തന്ത്രപ്രധാനമായ ഈ മേഖല സ്വന്തമാക്കാന്‍ നെഹ്റു യാതൊരു താത്പര്യവും കാണിച്ചില്ല. എന്തിനാണ് ഇത്രയും അകലെയുള്ള ഒരു പ്രദേശം ഭാരതത്തിന് എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.
എന്നാല്‍ 1958ല്‍ പാകിസ്ഥാന് മൂന്ന് മില്ല്യണ്‍ പൗണ്ടിന് ഒമാനില്‍ നിന്ന് ഗ്വദര്‍ തുറമുഖം വാങ്ങുകയായിരുന്നു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഗ്വദര്‍ തുറമുഖം വാങ്ങേണ്ടത് അഭിമാന പ്രശ്നമായിരുന്നു. തുടക്കത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായമായില്ല. 1957 ല്‍ മാലിക് ഫിറോസ് ഖാന് നൂണ് പാകിസ്ഥാന് പ്രധാനമന്ത്രിയായി. ഒരു ബാരിസ്റ്ററായിരുന്ന അദ്ദേഹം ബ്രിട്ടനില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുഹമ്മദലി ജിന്നയ്ക്കൊപ്പം പാകിസ്ഥാന് സ്ഥാപകരില്‍ ഫിറോസ് ഖാന് നൂണും ഉണ്ടായിരുന്നു. ഗ്വദര്‍ തുറമുഖം വാങ്ങാന്‍ താത്പര്യം കാണിച്ചത് ഫിറോസ് ഖാനാണ്. ഇതിനായി ഒമാനിലേക്ക് പോവുകയും സുല്‍ത്താനുമായി ചര്‍ച്ച നടത്തുകയുമായിരുന്നു.
ഭാരതത്തിന്റെ താത്പര്യമില്ലായ്മ മൂലം ഒമാന്‍ സുല്‍ത്താന്‍ പാകിസ്ഥാനുമായി പ്രദേശം സംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. 1958ന്റെ അവസാനത്തിലായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാര്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ അമേരിക്കയും പാകിസ്ഥാനെ പിന്തുണച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് ഈ പ്രദേശം പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ മക്രാന്‍ ജില്ലയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു.
ഗദ്വാര്‍ തുറമുഖം സംബന്ധിച്ച് ഭാരത്തിന്റെ നിലപാട് ചരിത്രപരമായ മണ്ടത്തരമെന്നാണ് മുന്‍ ബ്രിഗേഡിയര്‍ ഗുര്‍മിത്ത് കാന്‍വാല്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇക്കാര്യം ആരും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ചൈന ഓവര്‍സീസ് പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്കാണ് ഗദ്വര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല. ചൈനക്കിസ്ഥാന്‍ എക്കണോമിക് സോണിന്റെ ഭാഗമാണ് 20292 ഏക്കര്‍ വരുന്ന ഈ ഫ്രീ ട്രെയ്ഡ് ഏരിയ.
നഷ്ടമാക്കിയത് ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന തുറമുഖം
ഗ്വദര്‍ തുറമുഖം ദക്ഷിണേഷ്യയില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും തന്ത്രപ്രധാനമേഖലയാണ്. പാകിസ്ഥാനെ ഭാരതത്തിന് എല്ലാത്തരത്തിലും സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിക്കുമായിരുന്ന മേഖലയായിരുന്നു ഇത്. ഭാരതവുമായി ഒമാന്‍ സുല്‍ത്താനേറ്റിന് ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഭാരതത്തിന് കൈമാറാന്‍ അവര്‍ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഭാരതത്തിലെ ജൈന സമൂഹം എന്തുവിലകൊടുത്തും ഗ്വദര്‍ വാങ്ങണമെന്ന നിലപാടിലായിരുന്നു. സമ്പന്നരായ ജൈനര്‍ വന്‍തുക മോഹവിലയായി വാഗ്ദാനം ചെയ്തിരുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് പുറത്തുവിട്ട ഔദ്യോഗിക രേഖകളില്‍ പറയുന്നു.
എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപരമായ മണ്ടത്തരം ഇന്ന് ഭാരതത്തിനെതിരെ ചൈനയ്ക്ക് തന്ത്രപരമായ മേഖല കൈവശം വയ്ക്കുന്നതിന് സഹായകമാകുകയായിരുന്നു. ഗ്വദര്‍ തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്ന പാകിസ്ഥാന് ഇത് ചൈനയ്ക്ക് പാട്ടത്തിന് കൈമാറുകയായിരുന്നു. തുറമുഖം ഏറ്റെടുത്തതിനു ശേഷം ചൈനയ്ക്ക് കൈമാറുന്നതുവരെ ദശാബ്ദങ്ങളോളം അത് പാകിസ്ഥാന് അവഗണിച്ചതും ഇതുമൂലമായിരുന്നു. 2013 ല്‍ പാകിസ്ഥാന് ഈ തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയത്. ഇപ്പോള്‍ ചൈന ഈ തുറമുഖം അവരുടേതായ രീതിയില്‍ വികസിപ്പിക്കുകയാണ്. ഭാവിയില്‍ ചൈനയുടെ തന്ത്രപ്രധാന കേന്ദ്രമായി ഇത് മാറുകയും ഭാരതത്തിന് ഭീഷണിയാവുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനെ മറികടക്കുവാനാണ് 200 കിലോമീറ്ററില്‍ താഴെമാത്രം ദൂരമുള്ള ഇറാന്റെ ചമ്പാ തുറമുഖം ഭാരതം വികസിപ്പിക്കുന്നത്. ഇതിലൂടെ ചൈനയുടെ ഭീഷണിയെ നേരിടാണെന്നാണ് ഭാരതത്തിന്റെ കണക്കുകൂട്ടല്‍.
ചൈന ആക്രമിച്ച് ഭാരതത്തിന്റെ അക്ചായി ചിന് കൈവശപ്പെടുത്തിയപ്പോള്‍ ഒരു പുല്ലുപോലും മുളയ്ക്കാത്ത ഭൂമിയെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. കശ്മീര്‍ മുതല്‍ ഭാരതത്തിന്റെ അതിര്‍ത്തിയിലെ എല്ലാ പ്രശ്നങ്ങളും നെഹ്റുവിന്റെ മണ്ടത്തരങ്ങളും നയമില്ലായ്മയുമാണ് സുരക്ഷയ്ക്ക് എന്നും വെല്ലുവിളിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: