കൊടുവള്ളി: 47 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഇടപാടായ ക്രിപ്റ്റോ കറന്‍സി തട്ടിപ്പിന് കോഴിക്കോട്ടെ കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
നഗരസഭ 12 ാം ഡിവിഷനായ കരീറ്റിപ്പറമ്പ് വെസ്റ്റ് കൗണ്‍സിലര്‍ അഡ്വ. അഹമ്മദ് ഉനൈസാണ് (28) ഹൈദരാബാദ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 10 മണിയോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബര്‍ പോലിസ് വിഭാഗം കൊടുവള്ളി പോലീസിന്റെ സഹായത്തോടെ അഹമ്മദ് ഉനൈസിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉനൈസിന് പങ്കുണ്ടെന്ന കണ്ടെത്തലില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയതായി കൊടുവള്ളി പോലിസ് പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ മുമ്പ് മൂവാറ്റുപുഴ സ്വദേശി ഫിറോസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.
അഹമ്മദ് ഉനൈസ് നഗരസഭയിലേക്ക് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: