അരിയല്ലൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഴിമതി അവസാനിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുമ്പോൾ, ജാമ്യത്തിലോ ജയിലിലോ കഴിയുന്ന ഇൻഡി സഖ്യകക്ഷി നേതാക്കൾ അഴിമതിക്കാരെ സംരക്ഷിക്കാൻ തൽപരരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു. തമിഴ്നാട്ടിലെ അരിയല്ലൂരിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെപ്പോലുള്ള നേതാക്കൾ ജയിലിൽ കഴിയുമ്പോൾ സോണിയാ ഗാന്ധിയും മകൻ രാഹുലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജാമ്യത്തിലാണെന്നും നദ്ദ പറഞ്ഞു. വികസനത്തിന്റെയും പ്രതിരൂപമായ പ്രധാനമന്ത്രിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ വ്യത്യസ്തമായ ചിത്രമാണ് അവതരിപ്പിച്ചത്.
പ്രതിപക്ഷ പാർട്ടികളുടെ അഴിമതി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.”ഞാൻ അഴിമതി അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു, എന്നാൽ അഴിമതിക്കാരെ രക്ഷിക്കൂ എന്ന് ഇൻഡി സഖ്യകക്ഷി നേതാക്കൾ പറയുന്നു. അതാണ് അവരുടെ പ്രവർത്തന ശൈലിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ പാരമ്പര്യ രാഷ്ട്രീയത്തിന്റെ പണപ്പിരിവും കട്ട പഞ്ചായത്തും നിലകൊള്ളാൻ കാരണം ഡിഎംകെയും സഖ്യകക്ഷിയായ കോൺഗ്രസുമാണ്. മേൽ പറഞ്ഞവരെല്ലാം അഴിമതിക്കാരാണ്, അവരെല്ലാം തങ്ങളുടെ കുടുംബങ്ങളെ അഴിമതിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: