ആരാ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? ഇന്ത്യ ഭരിക്കുന്നതിനെക്കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുന്ന കോണ്‍ഗ്രസിനോട് ഈ ഒരു ചോദ്യം ഉന്നയിച്ചാല്‍ അവര്‍ കിടന്നുരുളും. അതു പിന്നെ ജയിക്കുകയാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കും.അത്ര തന്നെ! ഭൂരിപക്ഷം കിട്ടിയാലല്ലേ എന്ന് മനോഗതം.
2014 ലും 2019ലും കോണ്‍ഗ്രസ് പ്രകടനപത്രികയുടെ മുഖചിത്രം രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്്ഥി എന്ന് സൂചിപ്പിക്കുന്നതായിരുന്നു. 2014 ല്‍ സോണിയയുടെയും മന്‍മോഹന്‍ സിങ്ങിന്‌റെയും ചെറിയൊരു ചിത്രം കൂടി ഉള്‍പ്പെടുത്തി. എങ്കിലും രാഹുല്‍ നാട്ടുകാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഹൈലൈറ്റ്. 2019 ആയപ്പോള്‍ കവര്‍ ചിത്രത്തില്‍ കൈപ്പത്തിയും രാഹുല്‍ഗാന്ധിയും മാത്രമായി. 2024 ആയപ്പോള്‍ ഖാര്‍ഗെയും രാഹുലും ഒരേ വലുപ്പത്തില്‍ പ്രകടനപത്രികയുടെ മുഖചിത്രത്തിലുണ്ട്. എന്ന് പറഞ്ഞാല്‍ ഖാര്‍ഗെയാണോ രാഹുല്‍ ആണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല എന്നു സാരം. ഈയൊരു ആശയക്കുഴപ്പം പ്രകടനപത്രിയില്‍ ആകെ പ്രകടമാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുകയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചൊന്നും കോണ്‍ഗ്രസ് ആലോചിക്കുന്നില്ല എന്ന് വേണം കരുതാന്‍. പ്രതിപക്ഷ സ്ഥാനം കിട്ടുമോ എന്ന് തന്നെ കണ്ടറിയണം. മാത്രമല്ല ഇന്ത്യ മുന്നണി തങ്ങളുടെ പ്രതിപക്ഷ നേതാവായി ആരെ നിയോഗിക്കും എന്ന് പോലും ഇപ്പോള്‍ പറയാന്‍ കഴിയാത്ത സ്ഥിതി.
അതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിയില്‍ സ്വാതന്ത്ര്യസമരകാലത്തെ മുസ്ലിംലീഗിന്റെ വിഭജന അജന്‍ഡയാണ് പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ പരിസ്ഥിതി വിഭാഗത്തില്‍ കൊടുത്തിരിക്കുന്നത് രാഹുല്‍ ടൂര്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളാണെന്ന് ബിജെപി ഐടി സെല്ലും പരിഹാസം ഉയര്‍ത്തി. വോട്ടര്‍മാര്‍ക്ക് ബി.ജെ.പിയോട് ഒന്നേ പറയാനുള്ളൂ.ശവത്തില്‍ കുത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: