ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഒരാൾ കൂടി പ്രേക്ഷക വിധിപ്രകാരം പുറത്തായി. അത് മറ്റാരുമല്ല സിനിമാ-സീരിയൽ താരം യമുന റാണിയാണ്. ജാസ്മിന്‍, ഗബ്രി, യമുന റാണി, നോറ, അപ്സര, ശ്രീതു, റിഷി, അന്‍സിബ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. ലിസ്റ്റിലെ അഞ്ച് പേർക്ക് ഒരു ഗെയിം നൽകി അതിലൂടെ സേഫാണെന്ന് അവരെ അറിയിച്ചു. ശേഷമാണ് അവേശിച്ച മൂന്നുപേരായ നോറയ്‌ക്കും റിഷിക്കും യമുനയ്‌ക്കും മറ്റൊരു ആക്ടിവിറ്റി എവിക്ഷന്റെ ഭാഗമായി മോഹൻലാൽ നൽകിയത്.
സ്വന്തം പേര് എഴുതിയ ബോക്സുകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് ബസര്‍ മുഴങ്ങുമ്പോള്‍ മുകളില്‍ ഒട്ടിച്ചിരുന്ന പേപ്പര്‍ കീറിക്കൊണ്ട് കൈ ബോക്സിലേക്ക് കടത്തണമെന്നതായിരുന്നു ടാസ്ക്. ഈ സമയത്ത് കൈയില്‍ പുരളുന്നത് പച്ച ചായമാണെങ്കില്‍ സേഫും ചുവപ്പാണെങ്കില്‍ എവിക്റ്റ് ആവുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതുപ്രകാരം കൈ മുക്കിയ മൂന്നുപേരില്‍ പച്ച കിട്ടിയത് റിഷിക്കും നോറയ്‌ക്കുമായിരുന്നു. ചുവപ്പ് നിറം യമുനയ്‌ക്കും.
പിന്നാലെ ഈ വാരം പുറത്താവുന്ന മത്സരാര്‍ഥി യമുനയാണെന്ന് ബിഗ് ബോസിന്റെ പ്രഖ്യാപനവും വന്നു. യമുന ഹൗസിൽ നിന്നും എവിക്ടായി എന്നുള്ള പ്രഖ്യാപനം വന്നപ്പോൾ മുതൽ ജാൻമണിയായിരുന്നു ഏറ്റവും കൂടുതൽ നിലവിളിച്ച് കരഞ്ഞത്. എന്നാൽ പുറത്തിറങ്ങിയ യമുനയ്‌ക്ക് നാലാഴ്ച ഹൗസിൽ തികയ്‌ക്കാൻ കഴിഞ്ഞുവെന്ന സന്തോഷമായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഇത്രയും ദിവസം അതിജീവിച്ച തനിക്ക് ഇനി ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നു എന്നാണ് എവിക്ഷനുശേഷം സംസാരിക്കവെ യമുന പറഞ്ഞത്.
തനിക്ക് ഏറ്റവും കണക്ഷനുണ്ടായിരുന്നത് ജാൻമണിയോടാണെന്നും യമുന പറയുന്നു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ജീവിതത്തിൽ എനിക്ക് ഇതുവരെ കിട്ടാത്ത എല്ലാ എക്സ്പീരിയൻസും നാലാഴ്ച കൊണ്ട് ബിഗ് ബോസ് ഹൗസിൽ നിന്നും കിട്ടി. ഇനി എനിക്ക് ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നു.’
‘എനിക്ക് ഗെയിം പ്ലാനൊന്നും ഉണ്ടായിരുന്നില്ല. ഇതുവരെ ഹൗസിൽ ഞാൻ പറഞ്ഞ നിലപാടുകളിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ചില സിറ്റുവേഷനിൽ എനിക്ക് പ്രതികരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷെ അത് ചെയ്യാതെ ഞാൻ പുറകിലേക്ക് മാറി നിന്നിട്ടുണ്ട്. അതിൽ എനിക്ക് റിഗ്രറ്റുണ്ട്. പറയാനുള്ള അഭിപ്രായം സ്ട്രാങായി പറയണമായിരുന്നു. പല ടീമായിട്ടാണ് ആളുകൾ ഹൗസിൽ നിൽക്കുന്നത്. ഞാനും ഒരു ടീമിന്റെ ഭാഗമായിരുന്നു.’
‘പക്ഷെ പിന്നീട് ആ ടീമിൽ തന്നെ ഗ്രൂപ്പിസം വന്നു. അതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നു. വലിയ ഭൂകമ്പമുണ്ടാകുന്ന പ്രശ്നങ്ങൾ ഇതുവരെ ഹൗസിൽ വന്നിട്ടില്ല. പക്ഷെ പലരും ചെറിയ പ്രശ്നങ്ങൾ വലുതാക്കി. അങ്ങനെയാണ് ഹൗസിൽ നിൽക്കേണ്ടത് എന്ന ധാരണയിലാണ് ഹൗസിലെ പലരും മുന്നോട്ട് പോകുന്നത്. മകളുടെ പിറന്നാൾ ഹൗസിൽ ആഘോഷിക്കാൻ കഴിഞ്ഞുവെന്നതാണ് എനിക്ക് അവിടെ നടന്ന സംഭവങ്ങളിൽ ഒരിക്കലും മറക്കാൻ പറ്റാത്തത്.’
‘അതുപോലെ ജാൻമണിയുമായി എനിക്ക് നല്ലൊരു കണക്ഷനുണ്ടായിരുന്നു. പിന്നെ ജാനിന് പലപ്പോഴും ഇൻസെക്യൂരിറ്റി ഫീൽ ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഞാനിനെ പ്രൊട്ടക്ട് ചെയ്ത് ഞാൻ നിന്നിട്ടുണ്ട്. ജാനുമായുള്ള കുറേ മൊമെന്റ്സ് എനിക്ക് മറക്കാൻ പറ്റില്ല. ബിഗ് ബോസ് ഹൗസിൽ നിന്നും ലൈഫ് ലോങ് എനിക്ക് മുന്നോട്ട് കിട്ടിയ ഒരു സൗഹൃദമായിരിക്കും ജാൻമണി. എല്ലാവരും എനിക്ക് എന്റെ മക്കളെപ്പോലെയായിരുന്നു
‘പലതും അവരുടെ കുട്ടിക്കളിയായി മാത്രമെ കണ്ടിട്ടുള്ളു. റിഷി, അൻസിബ, ശ്രീതു എന്നിവർ ഗെയിമിനെ സീരിയസായി കണ്ട് ഗെയിം കളിക്കണം. ശ്രീരേഖയ്‌ക്ക് മറ്റൊരു മുഖം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ അർജുനും കുറച്ചുകൂടി ആക്ടീവാകണം. ടോപ്പ് ഫൈവിൽ ആരൊക്കെയാകുമെന്നത് ഇപ്പോൾ പറയാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും എനിക്ക് തോന്നുന്നത് ജാൻമണി, ശ്രീരേഖ, അപ്സര എന്നിവർ അവസാന ഘട്ടത്തിലേക്ക് വരുമെന്നാണ്.’
‘ചേച്ചി പുറത്തുപോകില്ലെന്ന് ഇടയ്‌ക്കിടെ ജാൻമണി പറയുമായിരുന്നു. അതുകൊണ്ട് എവിക്ഷനുശേഷം ജാൻ കരയുന്നത് കണ്ടപ്പോൾ ഞാനും വിഷമിച്ചു. ജിന്റോ ഉള്ളിൽ അഞ്ച് വയസ് പ്രായമുള്ള കുട്ടിയുടെ രീതികളുള്ളയാളാണ്. ഹൗസിലെ എല്ലാവരും ഇപ്പോൾ ജിന്റോയ്‌ക്ക് എതിരാണ്’, എന്നാണ് യമുന റാണി തന്റെ അനുഭവങ്ങൾ പങ്കിട്ട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: