തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്കി. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കിയത്. മലയാളം വാര്‍ത്താ ചാനലായ ന്യൂസ് 24 നടത്തിയ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ അഭിമുഖത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ പണം നല്കി വോട്ട് പിടിക്കുന്നതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും പറഞ്ഞിരുന്നു.
24ന്യൂസിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന് നായര്‍, ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഷഫീദ് റാവുത്തര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളോ രേഖകളോ നല്കാന് തരൂര്‍ തയ്യാറായില്ല.
ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണ്. നെഗറ്റീവ് രാഷ്ട്രീയം തന്റെ ശൈലിയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: