ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് അവിഭക്ത ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്നുവെന്ന പ്രസ്താവനയുമായി കങ്കണാ റണാവത്തിന് പിന്തുണയേകി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. ഹിമാചല്‍ പ്രദേശിലെ മണ്ഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രിയെന്ന് പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കങ്കണയ്ക്ക് നേരെ പരിഹാസങ്ങള്‍ ഉയരുന്നതിനിടെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ കങ്കണയ്ക്ക് പിന്തുണയുമായി എത്തിയത്.
ഒരു ടിവി അഭിമുഖത്തിലാണ് കങ്കണ റണാവത്ത് നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടത്. 1943ല്‍ ആസാദി ഹിന്ദിന്റെ പ്രധാനമന്ത്രിയാണ് താനെന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പത്രവാര്‍ത്തയും കങ്കണ റണാവത്ത് ആ അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.
എന്നാല്‍ പിന്നീട് കങ്കണ റണാവത്ത് ആനമണ്ടത്തരം പറഞ്ഞുവെന്ന രീതിയിലാണ് കോണ്‍ഗ്രസുകാര്‍ കങ്കണയെ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി നെഹ്രുവാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെന്ന് അറിയാത്ത രീതിയിലാണ് കങ്കണ സംസാരിച്ചതെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയാല്ലാം തള്ളിക്കളഞ്ഞ് കങ്കണയ്ക്ക് പിന്തുണയുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: