വിതുര: വിതുര ആറ്റുമണ്‍പുറം പാലം നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളാവുന്നു. വിതുര പഞ്ചായത്തിലെ കല്ലാര്‍, ആനപ്പാറ, മണലി വാര്‍ഡുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട പാലത്തിന്റെ നിര്‍മാണമാണ് പാതിവഴിയില്‍ നിലച്ചത്. എന്ന് എപ്പോള്‍ എങ്ങനെ ശരിയാകും എന്ന് ആര്‍ക്കും അറിയില്ല.
94 ലക്ഷം രൂപ ചെലവാക്കിയ പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. പണി പൂര്‍ത്തിയാകാത്തത് മൂലം കാട്ടുകമ്പുകളും തടികളും കെട്ടിവച്ച് ബാക്കി ഭാഗത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 2018-19 ലെ പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിനായിരുന്നു നിര്‍മാണ നടത്തിപ്പ് ചുമതല. പട്ടികവര്‍ഗ വകുപ്പ് 77 ലക്ഷവും ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപവും എന്ന നിലയിലാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പണി പൂര്‍ത്തീകരിക്കാന്‍ വനവാസികള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല.
വനവാസികളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിന്റെ ഉത്തമ ദൃഷ്ടാന്തമാവുകയാണ് വിതുര പഞ്ചായത്തിലെ മണലി വാര്‍ഡിലെ തലത്തുതക്കാവ് ആറ്റുമണ്‍പുറം സെറ്റില്‍മെന്റ് കടവ് പാലം. കഴിഞ്ഞദിവസം ഇവിടം കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി.മുരളീധരന് സന്ദര്‍ശിച്ചിരുന്നു. പ്രാദേശിക സര്‍ക്കാരുകള്‍ സെറ്റില്‍മെന്റ് കോളനി നിവാസികളോട് കാണിക്കുന്ന അവഗണനയുടെ പൂര്‍ണരൂപം വി. മുരളീധരന് മുമ്പാകെ നാട്ടുകാര്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: