ന്യൂദല്‍ഹി: ജോലി തട്ടിപ്പില്‍ പെട്ട് ലാവോസില്‍ കുടുങ്ങിയ 17 ഭാരതീയരെ മോചിപ്പിച്ചതായും അവര്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ വിജയകരമായി മോചിപ്പിക്കാന്‍ സഹായിച്ച ലാവോസിലെ ഭാരത എംബസി ഉദ്യോഗസ്ഥരെയും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ അഭിനന്ദിച്ചു.
മോദി ഗ്യാരന്റി ഭാരതത്തില്‍ മാത്രമല്ല വിദേശത്തും ഉറപ്പാണ്, അദ്ദേഹം എക്സില്‍ കുറിച്ചു. കമ്പോഡിയയില്‍ മെച്ചപ്പെട്ട ജോലിയും മികച്ച ശമ്പളവും വാഗ്ദാനം ചെയ്ത് അനധികൃതമായി വിദേശത്തേക്ക് കടത്തിയവരാണ് ഇവര്‍. എന്നാല്‍ നിയമവിരുദ്ധവും അരക്ഷിതവുമായ അന്തരീക്ഷത്തിലായിരുന്നു ഇവര്‍ കുടുങ്ങിയത്. അനധികൃത ഏജന്റുമാര്‍ വഴി കമ്പോഡിയ അടക്കം ഒരു രാജ്യത്തേക്കും കടക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയപ്പ് നല്കി.
റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തി ഒടുവില്‍ ഉക്രൈനെതിരെ കൂലിപട്ടാളമായി മാറി ജീവന് വരെ അപകടത്തിലായ നിരവധി മലയാളികളെ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശകാര്യ മന്ത്രാലയം മടക്കിയെത്തിച്ചിരുന്നു. തിരുവനന്തപുരത്തു നിന്ന് നിരവധി പേരാണ് ഇങ്ങനെ യുദ്ധമേഖലയില്‍ പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: